web analytics

സേലത്ത് ബസ് തലകീഴായി മറിഞ്ഞു; യാത്രക്കാർ പുറത്തേക്ക് തെറിച്ചു വീണു, ചിലർ ബസിനടിയിൽ പെട്ടു; അപകടത്തിൽ നാലുപേർക്ക് ദാരുണാന്ത്യം; 63 പേർക്ക് പരുക്ക്

സേലം: സേലത്ത് ബസ് തലകീഴായി മറിഞ്ഞ് നാലുപേർക്ക് ദാരുണാന്ത്യം. .സേലം സ്വദേശികളായ കാർത്തി (37), മുനീശ്വരൻ (11), ഹരിറാം (57) എന്നിവരും തിരിച്ചറിയാത്ത ഒരാളുമാണ് മരിച്ചത്. അപകടത്തിൽ 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വിനോദസഞ്ചാരകേന്ദ്രമായ ഏർക്കാട്ടുനിന്ന്‌ സേലത്തേക്ക് പോകുകയായിരുന്ന യാത്രാബസ് മറിഞ്ഞാണ് അപകടം.

ഏർക്കാട് ബസ്‌സ്റ്റാൻഡിൽനിന്ന്‌ എഴുപതോളം യാത്രക്കാരുമായി സേലത്തേക്കുവന്ന സ്വകാര്യബസ് 11-ാം വളവിൽ താഴേക്ക് മറിയുകയായിരുന്നു. കുറച്ച് യാത്രക്കാർ ബസിൽനിന്ന്‌ പുറത്തേക്ക് തെറിച്ചുപോയി. ബാക്കിയുള്ളവർ ബസിന്റെ അടിയിൽപ്പെടുകയായിരുന്നു.

പത്തോളം ആംബുലൻസുകളിലാണ് പരിക്കേറ്റവരെ സേലം സർക്കാർ ആശുപത്രിയിലെത്തിച്ചത്. സേലം കളക്ടർ വൃന്ദാദേവി, പോലീസ് കമ്മിഷണർ വിജയകുമാരി എന്നിവർ സ്ഥലത്തെത്തി രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകി. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.

 

Read Also: കത്തുന്ന ചൂടിൽ ഉരുകിയൊലിച്ച് കേരളം; ഇന്നും ശമനമില്ല; ചുട്ടുപൊള്ളുമെന്ന് കാലാവസ്ഥ വകുപ്പ്

spot_imgspot_img
spot_imgspot_img

Latest news

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ ഒളിപ്പിച്ച വൻ ആയുധശേഖരം പിടികൂടി ഐടിബിപി

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ ഒളിപ്പിച്ച വൻ ആയുധശേഖരം പിടികൂടി ഐടിബിപി ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ ഒളിപ്പിച്ചിരുന്ന...

യാത്രക്കാരുടെ കഷ്ടകാലം തീരുന്നു! പാലക്കാട് – എറണാകുളം മെമു ഇനി ‘ലോക്കൽ’ അല്ല, ‘മെഗാ’ മെമു; ആശ്വാസവാർത്തയുമായി റെയിൽവേ

കൊച്ചി: കേരളത്തിലെ റെയിൽവേ യാത്രക്കാരുടെ ദീർഘനാളത്തെ പ്രതിഷേധങ്ങൾക്കും കാത്തിരിപ്പിനും ഒടുവിൽ വിജയകരമായ...

ചിക്കമംഗളൂരുവിൽ ഭൂമി തൊടുമെന്ന നിലയിൽ താഴ്ന്നുപറന്ന് വിമാനം! പേടിക്കണ്ട, അത് ധാതു തിരയുന്ന ‘സൂചി’ വിമാനമാണ്!

ചിക്കമംഗളൂരുവിൽ ഭൂമി തൊടുമെന്ന നിലയിൽ താഴ്ന്നുപറന്ന് വിമാനം! പേടിക്കണ്ട, അത് ധാതു...

കോണ്ടം കിട്ടാനില്ല; 3 ദിവസം കൊണ്ട് തീർന്നത് പതിനായിരം ഉറകൾ; ഒളിംപിക് വില്ലേജിൽ വിവാദം പുകയുന്നു

കോണ്ടം കിട്ടാനില്ല; 3 ദിവസം കൊണ്ട് തീർന്നത് പതിനായിരം ഉറകൾ ഇറ്റലിയിലെ...

‘ബഹുമാനം നഷ്ടപ്പെടും’; ഫോട്ടോ എടുത്ത പാപ്പരാസികളെ ശാസിച്ച് നടി അയേഷ ഖാൻ

‘ബഹുമാനം നഷ്ടപ്പെടും’; ഫോട്ടോ എടുത്ത പാപ്പരാസികളെ ശാസിച്ച് നടി അയേഷ ഖാൻ പിന്നിൽ...

ദുബായിൽ ഇനി ‘ചിട്ടി’യും ‘കുറി’യും വേണ്ട; പണിസ്ഥലത്തെ ‘ചിട്ടി കമ്പനി’കൾ പൂട്ട്

ദുബായിൽ ഇനി 'ചിട്ടി'യും 'കുറി'യും വേണ്ട; പണിസ്ഥലത്തെ 'ചിട്ടി കമ്പനി'കൾ പൂട്ട് ദുബായ്:...

Related Articles

Popular Categories

spot_imgspot_img