ശബരിമലയിലേക്ക് തീർഥാടക പ്രവാഹം ; 4 ദിവസം 3.28 ലക്ഷം തീർഥാടകർ
ശബരിമലയിലേക്ക് തീർഥാടക പ്രവാഹം ശക്തമാകുന്നു. സീസണിന്റെ ആദ്യ നാല് ദിവസങ്ങളിൽ മാത്രം 3.28 ലക്ഷം തീർഥാടകർ ദർശനത്തിന് എത്തി.
കഴിഞ്ഞ വർഷം ഇതേ സമയം രണ്ടുലക്ഷം പേരോളം മാത്രമാണ് എത്തിയിരുന്നത്.
മുൻ സീസണിൽ ആദ്യ ഏഴ് ദിവസത്തെ ആകെ വരവ് നാലര ലക്ഷമായിരുന്നുവെങ്കിലും, ഈ വർഷം തുടക്കത്തിൽ തന്നെ വലിയ തിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ചൊവ്വാഴ്ച വൈകിട്ട് ആറുവരെ ദർശനം നടത്തിയവരുടെ എണ്ണം 3,28,823 ആയി. വെർച്വൽ ക്യൂയും സ്‌പോട്ട് ബുക്കിംഗും ഉൾപ്പെടുന്ന കണക്കാണിത്.
– 16ന് വൈകിട്ട് 5ന് നട തുറന്നതിന് ശേഷം: 53,278 പേർ
– 17ന്: 98,915 പേർ
– 18ന്: 1,12,056 പേർ
– 19ന് വൈകിട്ട് 6 വരെ: 64,574 പേർ
മണ്ഡലപൂജയ്ക്കായി നട തുറന്നതോടെയാണ് വലിയ തിരക്ക് അനുഭവപ്പെട്ടത്.
പൊലീസിന്റെ സമയോചിതമായ ഇടപെടലുകളും ദേവസ്വം ബോർഡ്–സർക്കാർ കൂട്ടായ്മ ഒരുക്കിയ ക്രമീകരണങ്ങളും തീർഥാടകർ പ്രശംസിക്കുന്നു.
കുട്ടികളും പ്രായമായ സ്ത്രീകളും തുടക്കത്തിലേ കൂടുതലായി എത്തിയത് ഈ വർഷത്തെ പ്രത്യേകതയായി കണക്കാക്കപ്പെടുന്നു.
എല്ലാവർക്കും സുഗമദർശനം എന്ന നയവും പമ്പയിലെ അയ്യപ്പസംഗമവും സർക്കാരിന്റെ സമഗ്ര ഇടപെടലുകളും തീർഥാടക പ്രവാഹം വർധിക്കാൻ കാരണമായി.
സ്‌പോട്ട് ബുക്കിങ് 5000 ആയി കുറയ്ക്കാൻ ഹൈക്കോടതി
ശബരിമലയിലെ അമിത തിരക്ക് നിയന്ത്രിക്കുന്നതിനായി സ്‌പോട്ട് ബുക്കിങ് 5000 ആക്കി കുറയ്ക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിർദേശിച്ചു.
നിലവിൽ ദിനംപ്രതി 20,000 സ്‌പോട്ട് ബുക്കിംഗാണ് അനുവദിച്ചിരിക്കുന്നത്. തിങ്കളാഴ്ച വരെയെങ്കിലും ഇത് 5000 ആക്കണമെന്നും ഉത്തരവിൽ പറയുന്നു.
കാനനപാത വഴിയുള്ള തീർഥാടക പ്രവേശനവും നിയന്ത്രിക്കണമെന്ന് കോടതി നിർദേശിച്ചു. ബുക്കിങ് ഇല്ലാത്തവർക്ക് പ്രവേശനം അനുവദിക്കരുതെന്നും വ്യക്തമാക്കി.
നിലവിൽ വെർച്വൽ ക്യൂ വഴി ദിവസം 70,000 പേർക്കാണ് ദർശനാനുമതി. കഴിഞ്ഞ വർഷം ഇത് 80,000 ആയിരുന്നു.
തിരക്ക് നിയന്ത്രണത്തിനായി ശാസ്ത്രീയ പഠനം ആവശ്യമാണ് എന്നും നിലക്കൽ മുതൽ സന്നിധാനം വരെ മേഖലയായി വിഭജിച്ച് ഓരോ ഭാഗത്തും എത്ര തീർഥാടകരെ കൈകാര്യം ചെയ്യാമെന്ന് വിലയിരുത്തണമെന്നും കോടതി പറഞ്ഞു.
കൂടാതെ, മണിക്കൂറുകൾ വരിനിൽക്കുന്നവർക്ക് കുടിവെള്ളവും വൃത്തിയുള്ള ശുചിമുറിയും ഒരുക്കണമെന്നും നിർദേശിച്ചു.
ഹർജി 21-ന് വീണ്ടും പരിഗണിക്കപ്പെടും
English Summary
A massive surge of pilgrims has been reported at Sabarimala, with 3.28 lakh devotees visiting the shrine in the first four days of the Mandala season. This is a significant increase compared to last year’s two lakh visitors during the same period. Daily inflow between November 16–19 ranged from 53,000 to over 1.12 lakh pilgrims.
sabarimala-pilgrim-surge-spot-booking-curbs
Sabarimala, pilgrimage, Mandala season, Kerala High Court, spot booking, Devaswom Board, crowd management, Virtual Q, Kerala news









