web analytics

51 ലക്ഷം തീർത്ഥാടകർ, 429 കോടി വരുമാനം; ശബരിമലയിൽ മകരവിളക്ക് ഒരുക്കങ്ങൾ പൂർത്തിയായി

51 ലക്ഷം തീർത്ഥാടകർ, 429 കോടി വരുമാനം; ശബരിമലയിൽ മകരവിളക്ക് ഒരുക്കങ്ങൾ പൂർത്തിയായി

പത്തനംതിട്ട: ശബരിമലയിൽ മകരവിളക്ക് മഹോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.

സുരക്ഷ, സൗകര്യങ്ങൾ, തീർത്ഥാടക നിയന്ത്രണം എന്നിവയിൽ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ സ്കൂളിൽ നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോയി; രക്ഷപ്പെടുത്തി പൊലീസ്

51 ലക്ഷം തീർത്ഥാടകർ, 429 കോടി രൂപ വരുമാനം

ഈ മാസം 12 വരെ 51 ലക്ഷം തീർത്ഥാടകർ ശബരിമല ദർശനം നടത്തിയതായി ദേവസ്വം ബോർഡ് വ്യക്തമാക്കി.

ഇതോടെ 429 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. വ്യൂ പോയിന്റുകൾ ഉൾപ്പെടെ തിരക്കേറിയ സ്ഥലങ്ങളിൽ കർശന സുരക്ഷ ഒരുക്കിയിട്ടുണ്ട്.

അടുത്ത വർഷത്തെ ഒരുക്കങ്ങൾക്കും തുടക്കം

ഈ തീർത്ഥാടന കാലയളവിലെ അനുഭവങ്ങൾ വിലയിരുത്തി അടുത്ത വർഷത്തെ ഒരുക്കങ്ങൾക്കും തുടക്കമിട്ടു.

ഫെബ്രുവരി 6-ന് തിരുവനന്തപുരത്ത് അവലോകന യോഗം ചേരും. വിവിധ വകുപ്പുകളുടെ പ്രതിനിധികളെ പ്രത്യേകം കണ്ട് പ്രവർത്തനങ്ങൾ വിലയിരുത്തും.

ഓൺലൈൻ ബുക്കിംഗ്, ഡിജിറ്റൽ സംവിധാനം

ഇക്കുറി പൊതുജനങ്ങൾക്ക് ഓൺലൈൻ വഴി മുറികൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നു.

കാർബൺ കോപ്പി രസീതുകൾ പൂർണമായും ഒഴിവാക്കി, എല്ലാ ഇടപാടുകളും ഡിജിറ്റലാക്കുമെന്നും ബോർഡ് അറിയിച്ചു.

വിലപിടിപ്പുള്ള വസ്തുക്കൾ ഡിജിറ്റൽ മാർക്കിങ് ചെയ്ത് രേഖപ്പെടുത്തും.

സ്പോൺസർഷിപ്പ് ഗൈഡ്‌ലൈൻ കർശനമാക്കും

ശബരിമലയിലെ സ്പോൺസർഷിപ്പ് മാർഗ്ഗനിർദേശങ്ങൾ പുതുക്കും. ഇനി സ്പോൺസർമാർക്ക് ഇഷ്ടാനുസരണം കാര്യങ്ങൾ നടത്താൻ അനുമതി ഉണ്ടാകില്ല.

ശബരിമലയ്ക്ക് ആവശ്യമായ കാര്യങ്ങൾക്കായി മാത്രമേ സ്പോൺസർഷിപ്പ് അനുവദിക്കൂ എന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

ക്ഷേത്രങ്ങളിൽ സെക്യൂരിറ്റി ഓഡിറ്റ്

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും സെക്യൂരിറ്റി ഓഡിറ്റിംഗ് നടത്തുമെന്നും കെ. ജയകുമാർ അറിയിച്ചു.

ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് പ്രവർത്തിക്കാനാണ് ബോർഡിന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

Sabarimala is fully prepared for the Makaravilakku festival, with 5.1 million pilgrims visiting so far and a revenue of ₹429 crore generated. The Travancore Devaswom Board has strengthened security, expanded digital services, and initiated planning for next year’s pilgrimage.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

സൗദിയിൽ വിഷവാതകം ശ്വസിച്ച് മലയാളി മരിച്ചു

സൗദിയിൽ വിഷവാതകം ശ്വസിച്ച് മലയാളി മരിച്ചു റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് വിഷവാതകം...

മിണ്ടിയാൽ പ്രസംഗം നിർത്തും!അണികളെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തൊടുപുഴ: തെരഞ്ഞെടുപ്പ് പ്രചരണ ഗോദയിൽ ആവേശക്കടലായി മാറിയ പ്രവർത്തകരെ ഒരൊറ്റ വാക്കിൽ...

കോഴിക്കോട് യുഡിഎഫ് കൺവെൻഷനിൽ  രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല

കോഴിക്കോട് യുഡിഎഫ് കൺവെൻഷനിൽ  രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല കോഴിക്കോട്: യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട്...

ഒടിടിയിൽ നിന്നു തിയറ്ററിലേക്ക് ‘ദൃശ്യം 2’; ഏപ്രിൽ 10-ന് റിലീസ്

ഒടിടിയിൽ നിന്നു തിയറ്ററിലേക്ക് ‘ദൃശ്യം 2’; ഏപ്രിൽ 10-ന് റിലീസ് കൊച്ചി: മലയാള...

ഇന്ത്യൻ കപ്പലുകൾക്ക് ഫീസ് ഇല്ല; ഹോർമുസ് വിഷയത്തിൽ കേന്ദ്രത്തിന്റെ വിശദീകരണം

ഇന്ത്യൻ കപ്പലുകൾക്ക് ഫീസ് ഇല്ല; ഹോർമുസ് വിഷയത്തിൽ കേന്ദ്രത്തിന്റെ വിശദീകരണം ഡൽഹി: ഹോർമുസ്...

പ്രവാസികള്‍ക്ക് ആശ്വാസം; സൗദിയില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാം

പ്രവാസികള്‍ക്ക് ആശ്വാസം; സൗദിയില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാം റിയാദ്:...

Related Articles

Popular Categories

spot_imgspot_img