പത്മകുമാര്‍ ജയിലിലേക്ക്; 14 ദിവസം റിമാന്‍ഡില്‍
കൊല്ലം: ശബരിമല സ്വർണ്ണക്കവർച്ച കേസിൽ അറസ്റ്റ് ചെയ്ത മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ റിമാൻഡിൽ.
കൊല്ലം വിജിലൻസ് കോടതി പത്മകുമാറിനെ 14 ദിവസത്തിനകം വീണ്ടും ഹാജരാക്കുന്നതിനായി റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടു.
പത്മകുമാറിനെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും.
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രതിയെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്.
മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പത്മകുമാർ പ്രതികരിച്ചില്ല. ഇന്ന് വൈകുന്നേരമാണ് പ്രത്യേക അന്വേഷണ സംഘം (SIT) പത്മകുമാറിനെ അറസ്റ്റ് ചെയ്തത്.
സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവും മുൻ കോന്നി എം.എൽ.എയുമായ പത്മകുമാറെ പ്രത്യേക കേന്ദ്രത്തിൽ മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ശബരിമല ശ്രീകോവിലിനു മുന്നിലെ കട്ടിലപ്പടിയിൽ ഘടിപ്പിച്ചിരുന്ന സ്വർണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് അറസ്റ്റ് നടന്നത്.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് സഹായം ലഭിച്ചതിൽ പത്മകുമാരുടെ പങ്കുണ്ടാകാമെന്ന സംശയമാണ് അന്വേഷണം പരിശോധിക്കുന്നത്. ഇതിലൂടെ സാമ്പത്തിക പ്രയോജനം ലഭിച്ചോയെന്നതും SIT അന്വേഷിക്കുന്നു.
നേരത്തെ ചോദ്യം ചെയ്യലിനായി നൽകിയ നോട്ടീസിന് പത്മകുമാർ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അധികസമയം അഭ്യർത്ഥിച്ചിരുന്നു.
മുൻ ദേവസ്വം കമ്മിഷണർ എൻ. വാസു അറസ്റ്റിലായതിനെ തുടർന്ന് SIT വീണ്ടും നോട്ടീസ് നൽകി. പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകളും സംഘം പരിശോധിക്കുന്നു.
എൻ. വാസുവിന്റെ ശുപാർശ പ്രകാരം ചില പാളികൾ ചെമ്പ് എന്നാണ് രേഖപ്പെടുത്തിയതെന്ന് SIT കണ്ടെത്തിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റ് പ്രതികളുടെ മൊഴികളിലും പത്മകുമാറിന്റെ പേര് പരാമർശിക്കപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കേസിൽ നേരത്തെ അറസ്റ്റിലായ എൻ. വാസുവിനെ വ്യാഴാഴ്ച വൈകീട്ടുവരെ SIT കസ്റ്റഡിയിൽ വിടുകയും ചെയ്തിട്ടുണ്ട്.
English Summary
Former Travancore Devaswom Board president A Padmakumar has been remanded in connection with the Sabarimala gold theft case. The Kollam Vigilance Court remanded him for 14 days, and he will be shifted to the Thiruvananthapuram Special Sub Jail.
sabarimala-gold-theft-padmakumar-remand
ശബരിമല, സ്വർണക്കവർച്ചി കേസ്, എപത്മകുമാർ, വിജിലൻസ് കോടതി, എസ്‌ഐടി, അറസ്റ്റ്, ദേവസ്വം ബോർഡ്, പത്തനംതിട്ട, അന്വേഷണം









