എട്ടു മത്സരങ്ങളിൽനിന്ന് ഏഴു ജയവും ഒപ്പം 14 പോയന്റുമായി രാജസ്ഥാൻ ഒന്നാം സ്ഥാനത്താണ്. ടീമിൻറെ മികച്ച പ്രകടനത്തിനു പിന്നിൽ സഞ്ജുവിൻറെ ക്യാപ്റ്റൻസിയും തന്ത്രങ്ങളും തന്നെയാണ്. ബാറ്റിങ്ങിലും വിക്കറ്റിനു പിന്നിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന സഞ്ജുവിനെ ട്വൻറി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്ന മുറവിളിയും ശക്തമാണ്. ട്വൻറി20 ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിൽ ഏറ്റവും കടുത്ത മത്സരം നടക്കുന്നതും വിക്കറ്റ് കീപ്പർക്കുവേണ്ടിയാണ്. കെ.എൽ രാഹുലിനു പുറമെ, ഡൽഹി നായകൻ ഋഷഭ് പന്ത്, മുംബൈ ഇന്ത്യൻസിൻറെ ഇഷാൻ കിഷൻ എന്നിവരെല്ലാം വിക്കറ്റ് കീപ്പർമാരുടെ സാധ്യത പട്ടികയിൽ മുൻനിരയിലുണ്ട്. സഞ്ജുവിനെ പിന്തുണച്ച് മുൻ ഇന്ത്യൻ സ്പിൻ ഇതിഹാസം ഹർഭജൻ സിങ് രംഗത്തെത്തിയിട്ടുണ്ട്. സഞ്ജുവിനെ ലോകകപ്പ് ടീമിൽ എടുക്കണം എന്നുമാത്രമല്ല, ഇന്ത്യൻ ട്വൻറി20 ടീമിൻറെ അടുത്ത നായകനാക്കണമെന്നാണ് പാജി പറയുന്നത്. ലോകകപ്പ് സ്ക്വാഡിൽ സഞ്ജുവിൻറെ സ്ഥാനത്തെ കുറിച്ച് ഇനിയൊരു ചർച്ചയുടെ ആവശ്യമില്ലെന്നും രോഹിത് ശർമക്കുശേഷം ഇന്ത്യയുടെ അടുത്ത ട്വൻറി20 നായകനായി സഞ്ജുവിനെ പരിഗണിക്കണമെന്നുമാണ് ഹർഭജൻ പറഞ്ഞിരിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനെ കുറിച്ച് ഒരു ചർച്ചയും ആവശ്യമില്ല, ട്വൻറി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കണം, കൂടാതെ രോഹിത്തിന് ശേഷം ഇന്ത്യയുടെ അടുത്ത ട്വൻറി20 നായകനാക്കണം’ -ഹർഭജൻ എക്സിൽ കുറിച്ചു. സീസണിൽ രാജസ്ഥാൻ റോയൽസിൻറെ റൺവേട്ടക്കാരിൽ രണ്ടാമനാണ് സഞ്ജു. എട്ടു മത്സരങ്ങളിൽനിന്ന് 314 റൺസാണ് താരം നേടിയത്. 62.80 ആണ് ശരാശരി. സ്ട്രൈക്ക് റേറ്റ് 152.42. മൂന്നു അർധ സെഞ്ച്വറികളും താരത്തിൻറെ പേരിലുണ്ട്.
![Sanju-Samson-1024x576 copy](https://news4media.in/wp-content/uploads/2023/06/Sanju-Samson-1024x576-copy.png)