പണം എടുക്കുന്നതിനിടെ പോക്കറ്റിൽ കണ്ടത് സ്വർണം, ബാറിൽ കണ്ടയാളെ കുടിപ്പിച്ച് കിടത്തിയ ശേഷം മോഷണം നടത്തി; യുവാവ് പിടിയിൽ

കരുനാഗപ്പള്ളി: ബാറിൽ മദ്യപിക്കാനെത്തിയയാളെ കബളിപ്പിച്ച് സ്വര്‍ണ്ണാഭരണം മോഷ്ടിച്ച യുവാവ് പിടിയില്‍. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. വള്ളികുന്നം സ്വദേശി രാജീവാണ് പിടിയിലായത്.(Robbery in bar; youth arrested)

കരുനാഗപള്ളി അരമത്തുമഠത്തിലുള്ള ബാറില്‍ 52 കാരനായ ഡേവിഡ് ചാക്കോയുടെ കയ്യിലെ സ്വർണമാണ് പ്രതി മോഷ്ടിച്ചത്. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. മദ്യം വാങ്ങാൻ പോക്കറ്റിൽ നിന്നും പണം എടുക്കുന്നതിനിടയിൽ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ അടങ്ങിയ പൊതി രാജീവിൻ്റെ ശ്രദ്ധയിൽപ്പെട്ടു. ആഭരണം എങ്ങനെയും കൈക്കലാക്കണമെന്ന് പദ്ധതിയിട്ട രാജീവ്, ഇതിനായി ഡേവിഡിനോട് സൗഹൃദം സ്ഥാപിച്ച് കൂടുതൽ മദ്യം വാങ്ങി നല്‍കി അബോധാവസ്ഥയിലാക്കി. തുടർന്ന് വീണ്ടും മദ്യം വാങ്ങുന്നതിനായി ഡേവിഡിന്‍റെ പോക്കറ്റില്‍ നിന്ന് പണം എടുക്കുകയാണെന്ന വ്യാജേന ആഭരണങ്ങൾ അടങ്ങിയ പൊതി മോഷ്ടിച്ചു. ശേഷം ബാറിൽ നിന്ന് മുങ്ങുകയായിരുന്നു.

ഡേവിഡ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി പോലീസ് അന്വേഷണം തുടങ്ങി. ബാറിലെയും സമീപത്തെയും സി. സി. ടി. വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജീവിനെ പിടികൂടിയത്. ഇയാൾ കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി ന്യൂഡൽഹി: ​ഗോവയിൽ പുതിയ ഗവർണറെ നിയമിച്ച്...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

ബൈക്ക് യാത്രികന് 5000 രൂപ പിഴ

ബൈക്ക് യാത്രികന് 5000 രൂപ പിഴ കണ്ണൂർ: ആശുപത്രിയിലേക്ക് ചീറി പാഞ്ഞ് പോകുന്ന...

ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ

ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ കൊരട്ടി: എംഡിഎംഎയുമായി സ്വകാര്യ ഡി-അഡിക്ഷൻ സെന്ററിലെ ജീവനക്കാരനെ എക്‌സൈസ്...

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം...

Related Articles

Popular Categories

spot_imgspot_img