ധോണിക്ക് പോലുമില്ല ഇതുപോലൊരു റെക്കോർഡ്; ഋഷഭ് പന്തിന് അപൂർവ നേട്ടം

ലീഡ്സ്∙ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി നേടി റെക്കോർഡിട്ട് ഋഷഭ് പന്ത്.

ഒരു ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലും സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോഡാണ് ഋഷഭ് പന്ത് സ്വന്തമാക്കിയത്.

ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരവും ഇംഗ്ലണ്ടിൽ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനുമാണ് പന്ത്.

ലോക ക്രിക്കറ്റിൽ തന്നെ ഒരു ടെസ്റ്റിൽ രണ്ട് സെഞ്ചറികൾ സ്വന്തമാക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പർ ബാറ്ററാണ് ഋഷഭ് പന്ത്.

മുൻ സിംബാബ്‍വെ താരം ആൻഡി ഫ്ലവറാണ് ഈ നേട്ടത്തിൽ ആദ്യമെത്തിയത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ ഒരു ടെസ്റ്റിൽ രണ്ട് സെഞ്ചറിയുള്ള അഞ്ചാമത്തെ ഏഷ്യൻ താരമാണ് ഋഷഭ് പന്ത്.

വിരാട് കോലി, രാഹുൽ ദ്രാവിഡ്, അസങ്ക ഗുരുസിൻഹ, വിജയ് ഹസാരെ എന്നിവരാണ് ഇക്കാര്യത്തിൽ പന്തിനു മുന്നിലുള്ളത്.

രണ്ടാം ഇന്നിങ്സിൽ 140 പന്തുകൾ നേരിട്ട ഋഷഭ് പന്ത് 118 റൺസെടുത്താണു പവലിയൻ കയറിയത്.

15 ഫോറുകളും മൂന്നു സിക്സുകളും നേടിയ താരത്തെ ശുഐബ് ബഷീറിന്റെ പന്തിൽ സാക് ക്രൗലി ക്യാച്ചെടുത്താണു പുറത്താക്കിയത്.

ആദ്യ ഇന്നിങ്സിൽ 178 പന്തുകൾ നേരിട്ട താരം 134 റൺസടിച്ചു പുറത്തായിരുന്നു.

English Summary:
Rishabh Pant set a new record by scoring a century in the second innings of the first Test against England.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

എം.എം. മണിയുടെ ഗൺമാൻ 3.59 ലക്ഷം രൂപ നൽകണം

എം.എം. മണിയുടെ ഗൺമാൻ 3.59 ലക്ഷം രൂപ നൽകണം കൊച്ചി: എം.എം. മണിയുടെ...

അഞ്ച് ദിവസം മഴ; ഇന്നത്തെ മഴ മുന്നറിയിപ്പ്

അഞ്ച് ദിവസം മഴ; ഇന്നത്തെ മഴ മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം...

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു ചേലക്കര: ഇരട്ട സഹോദരങ്ങളായ പൊലീസ് സബ് ഇൻസ്‌പെക്ടർമാർ...

മകനുമായി പുഴയിൽ ചാടി യുവതി ആത്മഹത്യ ചെയ്തത്

മകനുമായി പുഴയിൽ ചാടി യുവതി ആത്മഹത്യ ചെയ്തത് കണ്ണൂർ: മൂന്നുവയസുകാരൻ മകനുമായി പുഴയിൽ...

Related Articles

Popular Categories

spot_imgspot_img