അക്രമാസക്തമായി റിമി ടോമിയുടെ സംഗീതനിശ

അക്രമാസക്തമായി റിമി ടോമിയുടെ സംഗീതനിശ

ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയയിലെ കെയിൻസിലെ റിമി ടോമിയുടെ സ്റ്റേജ് ഷോയിക്കിടയിൽ സംഘർഷം മൂലം പരിപാടി തടസ്സപ്പെട്ടു.

കാണികളുടെ മോശമായ ഇടപെടൽ മൂലം പരിപാടി തടസ്സപ്പെട്ടത്. പരിപാടിയുടെ അവസാനത്തെ പാട്ടിനിടയിൽ ചിലർ സ്റ്റേജിൽ കയറി ഡാൻസ് കളിക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

ഏറ്റവും പുതിയ വാർത്തകൾ തിരയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യാം:CLICK HERE

ചിലര്‍ പരിപാടി കലക്കാന്‍ പരിപാടിയിലേക്ക് അതിക്രമിച്ച് കയറി മനപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു

എന്നും പരിപാടിയിലേക്ക് അതിക്രമിച്ച് കടന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ജെബി ഇവന്റ്സ് അറിയിച്ചു.

ആസ്വാദനത്തിന്റെ കൊടുമുടിയിൽ നിന്ന ജനക്കൂട്ടത്തെ നിരാശയാക്കികൊണ്ട് പരിപാടി പാതിവഴിയിൽ നിർത്തേണ്ടിവന്ന കലയെ സ്നേഹിക്കുന്നവർക്ക് വലിയ നഷ്ടമാണ് വരുത്തി വെച്ചിരിക്കുന്നത്. (അക്രമാസക്തമായി റിമി ടോമിയുടെ സംഗീതനിശ)

സംഭവത്തിന് പിന്നിൽ ആസുതൃതമായ ബിസിനസ് വൈരാഗ്യം എന്നാണ് പുറത്തുവരുന്ന സൂചന. കെയിൻസിലെ മലയാളി സമൂഹത്തിന് ഏറെ പ്രതീക്ഷ നൽകിയിരുന്ന ഒരു പരിപാടിയായിരുന്നു ഇത്.

ഇതേ തുടര്‍ന്ന് cairns കാണികൾക്ക് നന്ദി അറിയിച്ച് JB ഇവന്റ്സ് അനിഷ്ട സംഭവങ്ങളിൽ ഖേദം പ്രകടിപ്പിച്ചു.

പരിപാടിക്കിടെ ചില അനിഷ്ട സംഭവങ്ങൾ അരങ്ങേറിയതിൽ സംഘാടകർ ഖേദം പ്രകടിപ്പിക്കുകയും, ഇതിനെതിരെ നിയമനടപടികൾ സ്വീകരിച്ചതായി അറിയിക്കുകയും ചെയ്തു.

“ഇന്നലെ നടന്ന റിമി ടോമി ലൈവ് ഷോ വലിയ വിജയമാക്കി തീർത്ത എല്ലാവരോടും ഉള്ള നന്ദിയും സ്നേഹവും അറിയിച്ചു കൊള്ളുന്നു,” ജെബി ഇവന്റ്സ് പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, പരിപാടിക്കിടെയുണ്ടായ ചില സംഭവങ്ങൾ വലിയ വിഷമമുണ്ടാക്കിയെന്നും, സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്നും സംഘാടകർ വ്യക്തമാക്കി.

”അതിൽ എല്ലാവർക്കും വിഷമവും പ്രയാസവും ഉണ്ടെന്ന് ഞങ്ങൾക്ക് അറിയാം. നിങ്ങൾ എല്ലാവരോടും ഞങ്ങൾ മാപ്പ് ചോദിക്കുന്നു,” പ്രസ്താവനയിൽ പറയുന്നു.

പരിപാടിക്ക് അകമഴിഞ്ഞ സ്നേഹവും പിന്തുണയും നൽകിയ എല്ലാവർക്കും ജെബി ഇവന്റ്സ് നന്ദി രേഖപ്പെടുത്തി.

പ്രേക്ഷകരുടെ തുടർസഹകരണം ഉണ്ടെങ്കിൽ ഭാവിയിൽ ഇതിലും മികച്ച പരിപാടികൾ ഒരുക്കാൻ കഴിയുമെന്ന് സംഘാടകർ വാഗ്ദാനം ചെയ്തു.

UK:10 സ്ത്രീകളെ പീഡനത്തിന് ഇരയാക്കി യുവാവ്

യു.കെ.യിൽ 10 സ്ത്രീകളെ പീഡനത്തിന് ഇരയാക്കിയ ചൈനീസ് വിദ്യാർഥിയെ അറസ്റ്റ് ചെയ്തു. യു.കെ.യിലെ ഏറ്റവും പ്രധാനിയായ വേട്ടക്കാരൻ എന്നാണു ഇയാളെ പോലീസ് വിശേഷിപ്പിച്ചത്.

2019 നും 2023 നും ഇടയിലാണ് യുവാവ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടത്. ഇയാൾക്ക് കുറഞ്ഞത് 24 വർഷത്തെ തടവു ശിക്ഷയാണ് ലഭിച്ചത്…Read More

എന്താണ് പൈലറ്റ് നൽകുന്ന ‘മെയ്‌ഡേ’ കാൾ..?

ലണ്ടനിലെ ക്രോയ്ഡൺ വിമാനത്താവളത്തിലെ റേഡിയോ ഓഫീസറായിരുന്ന ഫ്രെഡറിക് സ്റ്റാൻലി മോക്ക്‌ഫോർഡ് 1920 കളുടെ തുടക്കത്തിൽ ആണ് ‘മെയ്‌ഡേ’ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്.

‘എന്നെ സഹായിക്കൂ’ എന്നർഥമുള്ള ഫ്രഞ്ച് വാക്കായ ‘മെയ്‌ദേ’യിൽനിന്നാണ് ഈ പദം വരുന്നത്. ഇത് ‘മെയ്‌ഡേ’ എന്ന ഇംഗ്‌ളീഷ് പദമായി താരതമ്യം…Read More

സിം സ്വാപ്പിങ് സംഭവിച്ചാല്‍ എങ്ങനെ തിരിച്ചറിയാം…?

നിങ്ങളുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെടുകയോ മോഷണം പോവുകയോ ചെയ്താലോ? സിം സ്വാപിംഗ് അഥവാ സിം ജാക്കിംഗ് എന്നറിയപ്പെടുന്ന അത്തരമൊരു സാഹചര്യം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ചെറുതല്ല.

സിം ഡ്യൂപ്ലിക്കേഷൻ/ക്ലോണിംഗ് ടെക്നിക്കുകൾ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണം ദിവസം ചെല്ലുന്തോറും കൂടിക്കൂടി വരികയാണ്.

എന്നാൽ എന്താണ് സിം സ്വാപ്പിംഗ് എന്നും എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നത് എന്നും…Read More

സൈബര്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്‍ച്ച

ഒരു വെബ്‌സെര്‍വറില്‍ 18.4 കോടി റെക്കോര്‍ഡുകള്‍ അടങ്ങുന്ന അജ്ഞാത ഡേറ്റാബേസ് കണ്ടെത്തിയെന്ന റിപ്പോര്‍ട്ട പുറത്തുവന്നതോടെ സൈബർ ലോകം ആശങ്കയിലാണ്.

സൈബര്‍ സ്പെയ്സില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്‍ച്ച സംഭവിച്ചതായി സൈബര്‍ സുരക്ഷാ വിദഗ്ധരുടെ വെളിപ്പെടുത്തല്‍ ആണ് ഏവരെയും ഞെട്ടിച്ചത്.

ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ടെലിഗ്രാം, ഇമെയില്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പാസ്‌വേര്‍ഡുകളാണ് ചോര്‍ന്നത്.

Summary:
During Rimi Tomy’s stage show in Cairns, Australia, the event was disrupted due to a conflict. The disturbance was caused by unruly behavior from some members of the audience.

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

സഞ്ചാരികൾ ഇരമ്പി മൂന്നാർ കുരുങ്ങി

സഞ്ചാരികൾ ഇരമ്പി മൂന്നാർ കുരുങ്ങി ഏതാനും ദിവസങ്ങളായി സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ മൂന്നാറിൽ ഗതാഗതക്കുരുക്ക്...

റമീസിന്റെ മാതാപിതാക്കള്‍ പിടിയില്‍

റമീസിന്റെ മാതാപിതാക്കള്‍ പിടിയില്‍ കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത കേസിലെ...

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും വാഷിങ്ടൺ:...

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ പിറവം: മിമിക്രി താരം സുരേഷ്...

വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ; പരാതിയുമായി കൂടുതൽ യുവതികൾ

വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ; പരാതിയുമായി കൂടുതൽ യുവതികൾ ബലാൽസംഗക്കേസിൽ റാപ്പർ...

Related Articles

Popular Categories

spot_imgspot_img