ഹൈദരാബാദ്: സ്കൂളിൽ വിളമ്പിയ മുളകുപൊടി ചേർത്ത ചോറ് കഴിച്ച് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. നിസാമാബാദ് ജില്ലയിലെ കോത്തഗിരി മണ്ഡലത്തിലെ അപ്പർ പ്രൈമറി സ്‌കൂളിലെ വിദ്യാർഥികൾക്കാണ് മുളകുപൊടിയും എണ്ണയും ചേർത്ത ചോറ് നൽകിയത്. വിദ്യാർത്ഥികൾ അവരുടെ പ്ലേറ്റുകളിൽ കറിക്ക് പകരം മുളകുപൊടി ചേർത്ത ചോറുമായി നില്‍ക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിവാദമായി. (Rice served at school with chili powder; Students feel sick)
ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലായി 130 കുട്ടികളാണ് ഈ സ്‌കൂളിൽ പഠിക്കുന്നത്. ചോറിനൊപ്പം വിളമ്പിയ ദാൽ രുചിയില്ലെന്ന് കണ്ടതിനെ തുടർന്ന് നിരവധി വിദ്യാർഥികൾ ഭക്ഷണം കഴിക്കാതെ പോയെന്നാണ് അധ്യാപകർ പറയുന്നത്. ഇതേക്കുറിച്ച് കുട്ടികൾ അധ്യാപകരോടും അവിടെയുണ്ടായിരുന്ന ഗ്രാമീണരോടും പരാതിപ്പെട്ടിരുന്നു. തുടർന്നാണ് ഉച്ചഭക്ഷണം കഴിക്കാനെത്തിയ ചില വിദ്യാർഥികൾക്ക് മുളകുപൊടിയും എണ്ണയും ചേർത്ത ചോറ് നൽകിയത്. കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ സ്‌കൂളിലെത്തി പരാതി നൽകി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
തിരുവനന്തപുരത്ത് മൂന്നുപേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; മുൻകരുതൽ നിർദേശങ്ങൾ നൽകി ആരോഗ്യവകുപ്പ്