റെസിഡൻഷ്യൽ പ്രോപ്പർട്ടി ചെലവുകൾ, സ്കൂൾ ഫീസ്, സാധനങ്ങളുടെയും സേവനങ്ങളുടെയും വില…ഇന്ത്യയിലെ മെട്രോ ന​ഗരത്തിൽ ജീവിക്കുന്നതിന് ഒരു നാലം​ഗ കുടുംബത്തിന് എത്ര ചെലവാകും

ഇന്ത്യയിലെ മെട്രോ ന​ഗരത്തിൽ ജീവിക്കുന്നതിന് ഒരു നാലം​ഗ കുടുംബത്തിന് എത്ര ചെലവാകും. ഇതിൻ്റെ കണക്ക് സോഷ്യൽ മീഡിയയിൽ വൈറൽ.ഇന്ത്യയിലെ മെട്രോ ന​ഗരത്തിൽ ഒരു നാലം​ഗ കുടുംബത്തിന് ആർഭാടമില്ലാതെ തന്നെ ജീവിക്കണമെങ്കിൽ പ്രതിവർഷം 20 ലക്ഷം രൂപ ചെലവാകുമെന്ന് ഐഐടി ബിരുദധാരിയുടെ ട്വീറ്റിന് സോഷ്യൽമീഡിയയിൽ വലിയ കൈയ്യടിയാണ്. റെസിഡൻഷ്യൽ പ്രോപ്പർട്ടി ചെലവുകൾ, സ്കൂൾ ഫീസ്, സാധനങ്ങളുടെയും സേവനങ്ങളുടെയും വില എന്നിവ ജനങ്ങളുടെ പോക്കറ്റിൽ നിന്ന് വലിയ തുക ചെലവാക്കാൻ കാരണമാണെന്ന് ട്വീറ്റ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഖരഗ്പൂർ പൂർവ വിദ്യാർഥി ചെലവിന്റെ പട്ടികയും തയ്യാറാക്കി.

പ്രതേഷ് കക്കാനി എന്ന യുവാവാണ് ചെലവ് കണക്ക് നിരത്തിയത്. വീടുവാടക, യാത്ര, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഇലക്ട്രോണിക്‌സ്, തുടങ്ങി‌‌യവയുടെ ചിലവ് വരെ പോസ്റ്റിൽ വിവരിച്ചിട്ടുണ്ട്. ഇതിൽ പ്രതിമാസ വാടക 35,000 രൂപ, ഭക്ഷണച്ചെലവിന് 10,000, പെട്രോൾ 5350, ചികിത്സ 8000, വൈദ്യുതി, ഗ്യാസിന് 1000 എന്നിവ അദ്ദേഹം തരംതിരിച്ചാണ് നൽകിയത്.

പലരും അദ്ദേഹത്തിൻ്റെ കണ്ടെത്തലിനോട് യോജിച്ചപ്പോൾ ചിലർ പ്രതിവർഷം 20 ലക്ഷം രൂപ എന്നത് ആഡംബര ജീവിതം നയിക്കുന്നതിന് തുല്യമാണെന്നും അഭിപ്രായപ്പെട്ടു. കാർ ഇഎംഎ, പെറ്റുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടില്ലെന്നും അഭിപ്രായമുയർന്നു. ഇന്നത്തെ സമ്പദ്‌വ്യവസ്ഥയിൽ ഒരു കോടി രൂപയ്ക്ക് എന്ത് ലഭിക്കുമെന്ന് ഒരു എക്സ് ഉപയോക്താവ് നേരത്തെ പങ്കുവെച്ചിരുന്നു. മുംബൈയിലോ ഡൽഹിയിലോ ഗുരുഗ്രാമിലോ മാന്യമായ വീട് വാങ്ങാൻ ഒരു കോടി രൂപ മതിയാകില്ലെന്ന് അക്ഷത് ശ്രീവാസ്തവ എന്ന ഉപയോക്താവ് ട്വീറ്റ് ചെയ്തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

Related Articles

Popular Categories

spot_imgspot_img