കൊച്ചി: അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സോഷ്യൽമീഡിയയിൽ ഇപ്പോൾ താരമാണ്. കൊല്ലം സുധിയുടെ മരണശേഷമാണ് റീൽസിലൂടെയും ഷോർട്ഫിലിമുകളിലൂടെയും രേണു സൈബറിടങ്ങളിൽ തിളങ്ങുന്നത്.
രേണുവിന്റെ വീഡിയോകൾക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരാറുള്ളത്. തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് കുറിക്കുകൊള്ളുന്ന മറുപടി നൽകുന്ന താരം ഫോട്ടോ ഷൂട്ടുകളും ആൽബങ്ങളും റീലുകളുമൊക്കെയായി വീണ്ടും സൈബർ ലോകത്ത് എത്താറുണ്ട്.
ഇപ്പോഴിതാ, രേണു വേറിട്ട ലുക്കിലെത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്കൂൾ കുട്ടിയായി യൂണിഫോമിലുള്ള രേണുവാണ് പുതിയ വീഡിയോയിലുള്ളത്.
തൻറെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് രേണു വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു പരസ്യത്തിൻറെ ഭാഗമായിട്ടാണ് സ്കൂൾ കൂട്ടിയായി രേണു അഭിനയിച്ചിരിക്കുന്നതെന്നാണ് വിവരം.
മികച്ച അഭിപ്രായമാണ് വിഡിയോക്ക് ലഭിക്കുന്നത്. അതേ സമയം തനിക്കെതിരെയുള്ള സോഷ്യൽ മീഡിയ കമൻറുകളോടും രേണു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
https://www.instagram.com/share/reel/_ZmmQfPKb