web analytics

അയർലൻഡിൽ കാണാതായ മൂന്ന് വയസുകാരന്‍ ഡാനിയേലിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

അയർലൻഡിൽ കാണാതായ മൂന്ന് വയസുകാരന്‍ ഡാനിയേലിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

നോര്‍ത്ത് ഡബ്ലിനില്‍ നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി.

ഡൊണാബേറ്റിലെ പോര്‍ട്ട് ട്രെയിന്‍ റോഡിലാണ് ഗാര്‍ഡ അന്വേഷണം നടത്തുന്നതിനിടെ ഈ കണ്ടെത്തല്‍ നടന്നത്.

അവശിഷ്ടം കണ്ടെത്തിയതിന് പിന്നാലെ സ്റ്റേറ്റ് പാത്തോളജിസ്റ്റും ഫോറന്‍സിക് നരവംശശാസ്ത്രജ്ഞനും സ്ഥലത്തെത്തി.

ഗാര്‍ഡ ടെക്നിക്കല്‍ ബ്യൂറോയും വിദഗ്ധ സംഘവും ഫോറന്‍സിക് പരിശോധന നടത്തി. മരണകാരണം കണ്ടെത്തുന്നതിനായി കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനിരിക്കുകയാണ്.

ഇതിനായി സ്പെഷ്യലിസ്റ്റ് ഫോറന്‍സിക് പീഡിയാട്രിക് പാത്തോളജിസ്റ്റിനെ നിയോഗിച്ചിട്ടുണ്ട്.

കൂടാതെ, ഡിഎന്‍എ പരിശോധന നടത്തി, ഇത് കാണാതായ ഡാനിയേല്‍ അരൂബോസിന്റേതാണോ എന്ന് ഉറപ്പുവരുത്തും.

ഗാര്‍ഡയ്ക്ക് ലഭിച്ച വിവരങ്ങള്‍ പ്രകാരം കുട്ടി സ്വാഭാവിക കാരണങ്ങളാലാണ് മരിച്ചത് എന്ന് കരുതുന്നു.

എങ്കിലും, സംശയം പൂര്‍ണമായി ഒഴിവാക്കാനാണ് ഗാര്‍ഡയും തുസ്ലയും പരിശ്രമിക്കുന്നത്. കഴിഞ്ഞ രണ്ടു ആഴ്ചയായി അന്വേഷണം ശക്തമായി തുടരുകയാണ്.

ഡിറ്റക്ടീവുകളുടെ പ്രാഥമിക നിഗമനം പ്രകാരം ഡോണാബേറ്റിലെ ദി ഗാലറി അപ്പാര്‍ട്ടുമെന്റ്സില്‍ നിന്ന് കാണാതായ ഡാനിയേല്‍ അരൂബോസിന്റേതാണ് മൃതദേഹാവശിഷ്ടം.

ബുധനാഴ്ച ഡൊണാബേറ്റിന് പുറത്തുള്ള ഒരു വയലിൽ കുഴിച്ചിട്ട നിലയിൽ ഡാനിയേലിന്റെ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി. സെപ്റ്റംബർ 1 മുതൽ ഗാർഡയുടെ തിരച്ചിലിനായി പോർട്ട്രെയ്ൻ റോഡിന് പുറത്തുള്ള സ്ഥലം സീൽ ചെയ്തിരുന്നു.

ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനായി കണ്ടെടുത്ത അസ്ഥികളിൽ നിന്നുള്ള സാമ്പിളുകളുമായി ക്രോസ് ചെക്ക് ചെയ്യുന്നതിനായി ഡാനിയേലിന്റെ ഒരു ബന്ധുവിൽ നിന്ന് ഒരു ഡിഎൻഎ സാമ്പിൾ എടുത്തിട്ടുണ്ട്.

ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഏഴ് വയസ്സുണ്ടാകുമായിരുന്നു. ഡാനിയേല്‍ മരിച്ചുവെന്ന് തന്നെയാണ് അന്വേഷണം നടത്തുന്നവര്‍ കരുതുന്നത്.

ചൈല്‍ഡ് സപ്പോര്‍ട്ട് പേയ്‌മെന്റിനുള്ള അപേക്ഷ പരിശോധിക്കവേ സാമൂഹിക സുരക്ഷാ വകുപ്പ് സംശയം തോന്നി. തുടര്‍ന്ന് വിവരം തുസ്ലയെ അറിയിച്ചു.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുട്ടി കാണാതായതായി കണ്ടെത്തിയത്.

അന്വേഷണത്തില്‍ വേഗം കാണിക്കില്ലെന്നും, സത്യാവസ്ഥ പൂര്‍ണമായി കണ്ടെത്താനാണ് ശ്രദ്ധയെന്നും ഗാര്‍ഡ കമ്മീഷണര്‍ ജസ്റ്റിന്‍ കെല്ലി വ്യക്തമാക്കി.

ആവശ്യമായ എല്ലാ വിഭവങ്ങളും അന്വേഷണ സംഘത്തിന് ലഭ്യമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2019 ജൂലൈ മുതല്‍ ഡൊണാബേറ്റിലെ ദി ഗാലറി അപ്പാര്‍ട്ടുമെന്റ്സില്‍ താമസിച്ചിരുന്നവര്‍ അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്നും കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചു.

കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതില്‍ തനിക്ക് ദുഖമുണ്ടെന്ന് കുട്ടികളുടെ കാര്യ മന്ത്രി നോര്‍മ ഫോളി പ്രതികരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

Other news

വീട് വൃത്തിയാക്കിയില്ല, യുഎസിൽ ഇന്ത്യൻ വംശജയായ ഭര്‍ത്താവിനെ കത്തി കൊണ്ട് കുത്തി യുവതി

വീട് വൃത്തിയാക്കിയില്ല, യുഎസിൽ ഭര്‍ത്താവിനെ കത്തി കൊണ്ട് കുത്തി യുവതി യുഎസിലെ നോർത്ത്...

സൂരജ് ലാമയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ഹൈക്കോടതി

സൂരജ് ലാമയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ഹൈക്കോടതി കുവൈത്തിൽ നിന്നെത്തിയ...

സിഗരറ്റ് കള്ളക്കടത്ത്; കംബോഡിയയിൽ നിന്നും കൊണ്ടുവന്ന 66,000 സിഗരറ്റുകൾ പിടികൂടി

സിഗരറ്റ് കള്ളക്കടത്ത്; കംബോഡിയയിൽ നിന്നും കൊണ്ടുവന്ന 66,000 സിഗരറ്റുകൾ പിടികൂടി ന്യൂഡല്‍ഹി: നിര്‍ബന്ധിത...

അതിവേഗം ശക്തി പ്രാപിച്ച് മോന്ത; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാം

അതിവേഗം ശക്തി പ്രാപിച്ച് മോന്ത; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ...

ആർ. മാധവൻ ജി.ഡി. നായിഡുവായി; ‘ഇന്ത്യൻ എഡിസൺ’ ബയോപിക് ‘ജിഡിഎൻ’ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു

ആർ. മാധവൻ ജി.ഡി. നായിഡുവായി; ‘ഇന്ത്യൻ എഡിസൺ’ ബയോപിക് ‘ജിഡിഎൻ’ ഫസ്റ്റ്...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Related Articles

Popular Categories

spot_imgspot_img