ഗൂഗിൾ പേയിൽ ഇനി റീചാർജ് സൗജന്യമല്ല

ഈ കാലത്ത് ഗൂഗിൾ പേ ഉപയോഗിക്കാത്തവർ കുറവായിരിക്കും .റീചാർജിനടക്കം ആശ്രയിക്കുന്നത് ഇത് മാത്രമാണ് .ഇതിന് പ്രത്യേക തുകയൊന്നും ഗൂഗിൾ പേ വാങ്ങാറുമില്ല. വളരെ എളുപ്പത്തിൽ തന്നെ ഈ റീച്ചാർജ് സാധ്യമാകും. ഏത് കണക്ഷനിലുമുള്ള റീച്ചാർജുകളും ഓഫറുകളുമെല്ലാം ഗൂഗിൾ പേയിലുണ്ട് . എന്നാൽ ഇപ്പോൾ ഗൂഗിൾ പേ മൊബൈൽ റീചാർജുകൾക്ക് കൺവീനിയൻസ് ഫീസ് ഈടാക്കി തുടങ്ങി .

കഴിഞ്ഞദിവസം ഒരു ഉപയോക്താവാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. ഉപയോക്താവ് പങ്കിട്ട സ്‌ക്രീൻഷോട്ടിൽ മൂന്ന് രൂപ കൺവീനിയൻസ് ഫീസ് ഈടാക്കിയെന്ന വ്യക്തമാക്കുന്നു. ജിയോയിൽ നിന്നുള്ള 749 പ്രീപെയ്ഡ് റീചാർജ് പ്ലാനിനാണ് നിരക്ക് ഈടാക്കിയത്. കൺവീനിയൻസ് ഫീസ് ജിഎസ്ടി ഉൾപ്പെടെയുള്ളതാണെന്ന് സ്‌ക്രീൻഷോട്ടിൽ വ്യക്തമാണ്.

കൺവീനിയൻസ് ഫീസിന്റെ കൂടുതൽ വിശദാംശങ്ങൾ ടിപ്സ്റ്റർ മുകുൾ ശർമ്മ എക്സ് വഴി വെളിപ്പെടുത്തിയിട്ടുണ്ട്. 100 രൂപയിൽ താഴെ വിലയുള്ള മൊബൈൽ റീചാർജ് പ്ലാനുകൾക്ക് കൺവീനിയൻസ് ഫീസ് ഈടാക്കില്ല. 200 മുതൽ രൂപ വരെ 300 രൂപ വരെയുള്ള റീചാർജിന് രണ്ടു രൂപ ഈടാക്കും. അതിൽ കൂടുതലുള്ളതിന് മൂന്ന് രൂപയാണ് ഈടാക്കുന്നതെന്ന് മുകുൾ ശർമ്മ പറഞ്ഞു.

ഈ മാസമാദ്യം ഇന്ത്യയിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ സേവന നിബന്ധനകൾ അപ്ഡേറ്റ് ചെയ്തതായി മൈസ്മാർട്ട്‌പ്രൈസ് റിപ്പോർട്ട് ചെയ്തിരുന്നു. കമ്പനിയുടെ സ്വന്തം വിവേചനാധികാരത്തിൽ ഫീസ് നിശ്ചയിച്ചേക്കാമെന്നും പുതുക്കിയ സേവന നിബന്ധനകൾ പറയുന്നുണ്ട്. ഓപ്പറേറ്ററുടെ വെബ്സൈറ്റ് വഴി റീചാർജ് പ്ലാനുകൾ വാങ്ങുന്നത് കൺവീനിയൻസ് ഫീസ് ഒഴിവാക്കാനുള്ള ഏക മാർഗമാണെന്ന സൂചനയുണ്ട്. ഇടപാടുകൾക്ക് അധിക ഫീസ് ഈടാക്കുന്ന ആദ്യത്തെ പേയ്മെന്റ് സേവന ദാതാവ് ഗൂഗിൾ പേയല്ല. പേടിഎം, ഫോൺപേ എന്നിവയും തുക ഈടാക്കി തുടങ്ങിയിരുന്നു.

Read Also ; ഗൂഗിൾ പേ ഉപയോഗിക്കുന്ന ഫോണിൽ ഒരിക്കലും ഈ മൂന്ന് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്, പണം നഷ്ടമാകും; മുന്നറിയിപ്പുമായി ഗൂഗിൾ !

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും ജീവനെടുത്ത് കാട്ടാന; 57 കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്...

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ്; 11 എംബിബിഎസ് വിദ്യാർഥികൾക്കെതിരെ നടപടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ...

അനന്തുകൃഷ്ണൻ ബിനാമിയോ?പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ആനന്ദ കുമാറോ? പോലീസ് പറയുന്നത്…

പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ സായി ഗ്രാമം ഗ്ലോബൽ...

Other news

തകരാർ പരിഹരിക്കു ന്നതിനായി കടയിൽ സൂക്ഷിച്ചിരുന്ന അഞ്ച് മോട്ടോറുകൾ അടിച്ചുമാറ്റി ! ഇടുക്കിയിൽ മോഷ്ടാവ് പിടിയിൽ

പൊന്മുടിയിൽ തകരാർ പരിഹരിക്കുന്നതിനായി കടയിൽ സൂക്ഷിച്ചിരുന്ന അഞ്ച് മോട്ടോറുകൾ മോഷ്ടിച്ച സംഭവത്തിൽ...

കുപ്പി ബന്ധു കാണാതിരിക്കാൻ മതിലു ചാടി: അരയിലിരുന്ന മദ്യക്കുപ്പി പൊട്ടി യുവാവിന് ദാരുണാന്ത്യം

അരയില്‍ തിരുകി വച്ചിരുന്ന മദ്യക്കുപ്പി പൊട്ടി ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു....

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

കാക്കനാട് വൻ തീപിടിത്തം; ഹ്യുണ്ടായി കാർ സർവീസ് സെന്ററിന് തീപിടിച്ചു

കൊച്ചി: കാക്കനാട് വൻ തീപിടിത്തം. ഹ്യുണ്ടായി കാർ സർവീസ് സെന്ററിനാണ് തീപിടിച്ചത്....

രാത്രി ബസ് കാത്തുനിന്ന പതിനെട്ടുകാരിക്കുനേരെ ലൈംഗികാക്രമണം; രക്ഷകനായി എത്തി ഓട്ടോ ഡ്രൈവർ !

രാത്രിയിൽ ബസ് കാത്തുനിന്ന 18 കാരി പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി...

ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; ഒളിവിലായിരുന്ന പ്രതികൾ കീഴടങ്ങി

കോഴിക്കോട്: മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ കീഴടങ്ങി....

Related Articles

Popular Categories

spot_imgspot_img