ഓൺലൈൻ വഴി ഓർഡർ ചെയ്ത ഭക്ഷണത്തിന് അസാധാരണ മണം: തുറന്നു നോക്കിയ യുവതി കണ്ടത് അലുമിനിയം ഫോയിലിൽ പൊതിഞ്ഞ കഞ്ചാവ് !

ഊബര്‍ ഈറ്റ്സ് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യുവതിക്ക് ലഭിച്ചത് അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞ കഞ്ചാവ്. അമേരിക്കയിലെ വാഷിങ്ടണിലാണ് സംഭവം. Received cannabis instead of food ordered online

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് യുവതി ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. ബുറിറ്റോ( ഒരിനം റോള്‍), സോസ്, ഒരു കുപ്പി വെള്ളം എന്നിവ ഓർഡർ ചെയ്തു. ഊബര്‍ ഈറ്റ്സ് കൃത്യസമയത്ത് ‘ഭക്ഷണപ്പൊതി’ കൈമാറി.

കഴിക്കാനായി എടുത്തതോടെയാണ് പണി പാളിയത്. ഭക്ഷണപാക്കറ്റില്‍ നിന്ന് അസാധാരണമായ മണം ഉണ്ടായതോടെ യുവതി തുറന്ന് നോക്കി. സാമാന്യം വലിയ സിപ് ലോക്ക് കവറിൽ ഭക്ഷണത്തിന് പകരം കഞ്ചാവ് ആണ് നിറച്ചിരുന്നത്.

പാക്കറ്റിനുള്ളില്‍ കഞ്ചാവാണെന്ന് അറിയാതെയാണ് ഡെലിവറിബോയി സാധനമെത്തിച്ചത്. കഞ്ചാവ് കണ്ടതും വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊതിയുടെ ചിത്രങ്ങള്‍ പൊലീസാണ് പുറത്തുവിട്ടത്.

എന്നാൽ തീര്‍ത്തും ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ഊബർ ഈറ്റ്സ് അധികൃതർ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

spot_imgspot_img
spot_imgspot_img

Latest news

വയനാട്ടിൽ ദുരന്തബാധിതരുടെ പ്രതിഷേധത്തിൽ സംഘർഷം; പോലീസും സമരക്കാരും ഏറ്റുമുട്ടി

വയനാട്: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചു നടന്ന സമരത്തിൽ...

ആശാവർക്കർമാരുടെ സമരം സമ്പൂർണ്ണ നിസ്സഹകരണത്തിലേക്ക്: വീടുകൾതോറും കയറിയിറങ്ങിയുള്ള സേവനങ്ങൾ ഉൾപ്പെടെ എല്ലാം നിർത്തി

ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തിന്റെ സ്വഭാവം മാറി പൂർണ...

തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി; സഹപാഠി പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം നഗരൂരിലാണ് സംഭവം....

ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊന്നു; ദാരുണ സംഭവം പാലക്കാട്

പാലക്കാട്: ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം....

ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില അതീവ ഗുരുതരമെന്ന് വത്തിക്കാൻ; അപകടനില തരണം ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട്

വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിതനായി റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന...

Other news

നോ മോര്‍ ക്യാപ്റ്റിവിറ്റി വിനയായി? മസ്തകത്തിൽ മുറിവേറ്റ കാട്ടുകൊമ്പന്‍ ചെരിയാന്‍ കാരണം ഈ പിഴവ് !

തൃശൂര്‍: അതിരപ്പിള്ളിയില്‍ നിന്നു കോടനാട്ടേക്കു മാറ്റിയ കാട്ടുകൊമ്പന്‍ ചെരിയാന്‍ വനംവകുപ്പിന്റെ ഭാഗത്തെ...

ചാ​മു​ണ്ഡി​ക്കു​ന്നി​ലെ കോ​ഴിവ്യാപാരിയെ കൊലപ്പെടുത്താൻ ശ്രമം; വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

കാ​ഞ്ഞ​ങ്ങാ​ട്: പൂ​ച്ച​ക്കാ​ട് സ്വ​ദേ​ശി​യെ കൊലപ്പെടുത്താൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പോലീസ് പി​ടി​യി​ൽ....

ബുള്ളറ്റ് യാത്രകൾ മാധ്യമങ്ങൾ ആഘോഷമാക്കിയപ്പോൾ, ലഹരി വിറ്റ് ലക്ഷങ്ങളുണ്ടാക്കി യുവതി; ബുള്ളറ്റ് ലേഡിയുടേത് കാഞ്ഞബുദ്ധി

കണ്ണൂർ: കഴിഞ്ഞ ദിവസമാണ് കണ്ണൂരിലെ പയ്യന്നൂരിൽ നിന്നും ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന...

ഡ്രാക്കുള സുധീർ പറഞ്ഞത് ശരിയോ, കാൻസറിന് കാരണം അൽഫാമോ; മറ്റൊരു അനുഭവം കൂടി ചർച്ചയാകുന്നു

അടുത്തിടെയായി അൽഫാമിനെ കുറിച്ചുള്ള നടൻ സുധീർ സുകുമാരന്റെ വിമർശനം വലിയ ചർച്ചകൾക്കാണ്...

യുകെയിലെ മലയാളികൾ ഉൾപ്പെടെയുള്ളവർ ആശങ്കയിൽ ! ഏപ്രില്‍ മുതല്‍ ഈ ജോലികൾ അപ്രത്യക്ഷമായേക്കും:

യുകെയില്‍ ഏപ്രില്‍ മുതല്‍ ഉണ്ടാകുന്ന ദേശീയ മിനിമം വേജ് വര്‍ധനയുടെ കാര്യത്തിൽ...

ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊന്നു; ദാരുണ സംഭവം പാലക്കാട്

പാലക്കാട്: ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം....

Related Articles

Popular Categories

spot_imgspot_img