സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ; ഏഴു ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.(Rain alert in seven districts in kerala)

വെള്ളിയാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ശനിയാഴ്ച കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം കണ്ണൂര്‍, കാസര്‍കോട്, മാഹി തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും, കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, 2.4 മുതല്‍ 3.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

കാണാതായ പതിനാറുകാരി മരിച്ച നിലയില്‍

കാണാതായ പതിനാറുകാരി മരിച്ച നിലയില്‍ കൽപറ്റ: കാണാതായ പതിനാറുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി....

ലൂക്കൻ മലയാളി ക്ലബ്‌ പ്രസിഡന്റ് ബിജു വൈക്കത്തിന്റെ മാതാവ് ഇടക്കുന്നത്ത് മേരി ജോസഫ്-85 അന്തരിച്ചു

വൈക്കം: പള്ളിപ്പുറത്തുശ്ശേരി, ഇടക്കുന്നത്ത് പരേതനായ ജോസഫിന്റെ ( സ്റ്റേറ്റ് ബാങ്ക് ഓഫ്...

സ്വയം പ്രഖ്യാപിത ആൾദൈവം ചങ്കൂർ ബാബയ്ക്കും മകനുമെതിരെ കുറ്റപത്രം

സ്വയം പ്രഖ്യാപിത ആൾദൈവം ചങ്കൂർ ബാബയ്ക്കും മകനുമെതിരെ കുറ്റപത്രം ലക്നൗ: ഉത്തർപ്രദേശ് ഭീകരവിരുദ്ധ...

കൊച്ചി ബ്ലൂ ടൈഗേഴ്സിന് സഞ്ജുവിന്റെ സമ്മാനം

കൊച്ചി ബ്ലൂ ടൈഗേഴ്സിന് സഞ്ജുവിന്റെ സമ്മാനം തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കിരീടം...

കാമുകനോടൊപ്പം ജീവിക്കണം; ഇപ്പോഴത്തെ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളി മൂന്നാം ഭാര്യ

കാമുകനോടൊപ്പം ജീവിക്കണം; ഇപ്പോഴത്തെ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളി മൂന്നാം...

‘സൈബർ അപ്പസ്തോലൻ’ ഗോഡ്സ് ഇൻഫ്ലുവൻസർ ഇനി വിശുദ്ധൻ; പ്രഖ്യാപനം നടത്തി ലിയോ പതിനാലാമൻ മാർപാപ്പ

‘സൈബർ അപ്പസ്തോലൻ’ ഗോഡ്സ് ഇൻഫ്ലുവൻസർ ഇനി വിശുദ്ധൻ; പ്രഖ്യാപനം നടത്തി ലിയോ...

Related Articles

Popular Categories

spot_imgspot_img