മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം.തിരുവനന്തപുരം ന​ഗരത്തിന്റെ പകുതി നാളെയും ഇരുട്ടിലായിരിക്കും. ഇടുക്കി ഡാമിന്റെ സംഭരണശേഷിയുടെ 45 ശതമാനം നിറഞ്ഞു. 

ന്യൂസ് ഡസ്ക്ക് : തിങ്കളാഴ്ച്ച പതിനാല് ജില്ലകളിലും ഓറഞ്ച് അലർട്ട്. മധ്യകേരളത്തിൽ പെരുമഴ പെയ്യും. മഴയിൽ മുങ്ങിപ്പോയ തിരുവനന്തപുരത്തിന് ബാധ്യതയായി തമിഴ്നാടിന് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടു. വരും ദിവസങ്ങളിൽ അത് ന്യൂനമർദമാകുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഇത് മൂലം തെക്കൻ കേരളത്തിലുടനീളം വൻ മഴ ഉണ്ടാകും. കേരളത്തിന് മുന്നിലുള്ള 2018ന് സമാനമായ സാഹചര്യം.അതേ സമയം സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം വരുത്തി കാലാവസ്ഥ വകുപ്പ്. രാത്രിയിൽ ഇന്നും കേരളത്തിൽ ഉടനീളം മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ഇടിമിന്നലോടുകൂടിയ മഴ തുടരും.കനത്ത മഴ കാരണം അണക്കെട്ടുകളെല്ലാം നിറയുകയാണ്. ഡാമുകളിലെ ജല നിരപ്പ് അനുനിമിഷം ഉയരുന്നു. ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒരു മണി വരെയുള്ള കണക്ക് പ്രകാരം ഇടുക്കി ഡാമിന്റെ സംഭരണ ശേഷിയുടെ 45 ശതമാനം നിറഞ്ഞു.

തിരുവനന്തപുരത്തെ താലൂക്ക് കൺട്രോൾ റൂം നമ്പറുകൾ.

തിരുവനന്തപുരം താലൂക്ക്
0471 2462006
9497711282

നെയ്യാറ്റിൻകര താലൂക്ക്
0471 2222227
9497711283

കാട്ടാകട താലൂക്ക്
0471 2291414
9497711284

നെടുമങ്ങാട് താലൂക്ക്
0472 2802424
9497711285

വർക്കല താലൂക്ക്
0470 2613222
9497711286

ചിറയിൻകീഴ് താലൂക്ക്
0470 2622406
9497711284

 

വൈദ്യുതി തടസപ്പെട്ടു

കനത്ത മഴയെ തുടർന്ന് കഴക്കൂട്ടം 110 കെ.വി. സബ്‌സ്റ്റേഷന് സമീപമുള്ള തെറ്റിയാർ തോട്ടിൽ നിന്നും വെള്ളം സബ്‌സ്റ്റേഷനിലേക്ക് കയറി. ഇത് മൂലം സബ്‌സ്റ്റേഷനിൽ നിന്നുമുള്ള കുഴിവിള, യൂണിവേഴ്സിറ്റി, ഓഷ്യാനസ് എന്നീ 11 കെ.വി. ഫീഡറുകൾ സ്വിച്ച് ഒഫ് ചെയ്തിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു.ഈ ഫീഡറുകൾ വഴി വൈദ്യുതി വിതരണം ചെയ്തുകൊണ്ടിരിക്കുന്ന കഴക്കൂട്ടം, കുളത്തൂർ, ശ്രീകാര്യം സെക്ഷനുകളുടെ കീഴിലെ ചില പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെട്ടു. കഴക്കൂട്ടം സബ്‌സ്റ്റേഷനിൽ നിന്ന് വൈദ്യുതി എത്തുന്ന ടേൾസ്, മുട്ടത്തറ,വേളി എന്നീ സബ്‌സ്റ്റേഷനുകളുടെ പ്രവർത്തനവും പൂർണമായി തടസപ്പെട്ടു. വെള്ളം കയറുന്നത് തുടർന്നാൽ സബ്സ്റ്റേഷൻ പ്രവർത്തിപ്പിക്കില്ല. നാളെയും വൈദ്യുതി മേഖലയിൽ തടസപ്പെടും.

 

 

Read Also : വിഴിഞ്ഞം തുറമുഖം: 1990കളിൽ കേരളം കണ്ട സ്വപ്നം 2023ൽ യാഥാർത്ഥ്യമാകുന്നു. ഇന്ന് ഔദ്യോ​ഗിക ഉദ്ഘാടനം

spot_imgspot_img
spot_imgspot_img

Latest news

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

Other news

വിവാഹമോചന കേസ് നൽകിയപ്പോൾ സ്വപ്നേഷ് ഇങ്ങനെ ചെയ്യുമെന്ന് ഭാര്യ സ്വപ്നത്തിൽ പോലും കരുതിയില്ല

കോഴിക്കോട്: വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്ന...

കൊല്ലത്ത് പള്ളിവളപ്പിൽ സൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി

കൊല്ലം: പള്ളിവളപ്പിൽ കിടന്നിരുന്ന സൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി. കൊല്ലത്ത് ആണ് സംഭവം....

കാസർഗോഡ് പെൺകുട്ടിയുടെയും യുവാവിന്റെയും മരണം; പെൺകുട്ടിയുടേത് കൊലപാതകമാണോ എന്ന ആശങ്കയിൽ കോടതി

കാസർഗോഡ്: കാസർഗോഡ് പെൺകുട്ടിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസ് പരിഗണിക്കവെയാണ്...

ഇടുക്കിയിൽ ഗ്രാമ്പു വിളവെടുപ്പിനിടെ മരത്തിൽ നിന്നും വീണ് കർഷകൻ മരിച്ചു

ഇടുക്കി മേട്ടുക്കുഴിയിൽ കൃഷിയിടത്തിലെ ഗ്രാമ്പു വിളവെടുക്കുന്നതിനിടെ മരത്തിൽ നിന്നും വീണ് കർഷകൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

വികാരത്തിന് അടിമപ്പെട്ടു പോയതാ… ബിജെപിക്കാർ രാഷ്ട്രീയ ഭിക്ഷാംദേഹികൾ; പാർട്ടിക്ക് വഴങ്ങി പത്മകുമാർ

പത്തനംതിട്ട: സിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താതിരുന്നതിനെ തുടർന്ന് പ്രതിഷേധം രേഖപ്പെടുത്തിയ എ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!