വന്ദേഭാരത് എക്സ്പ്രസിലെ പുകയ്ക്ക് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്തി റെയിൽവേ. ശുചിമുറിയിൽ ഘടിപ്പിച്ച ഏറോസോൾ തരത്തിലുള്ള അഗ്നിശമന ഉപകരണം പ്രവർത്തനക്ഷമമായതാണ് പുക ഉയർന്നതായി സംശയിക്കാൻ കാരണമെന്ന് റെയിൽവേ അറിയിച്ചു. സി ഫൈവ് കൊച്ചിലെ സൂചിമുറയിലാണ് ഈ ക്രമക്കേട് കണ്ടെത്തിയത്. അമിതമായ തീയോ ചൂടോ പുകയോ കണ്ടെത്തുമ്പോൾ സ്വയം പ്രവർത്തിക്കുന്ന തരത്തിലുള്ള അഗ്നിശമന ഉപകരണമാണ് ഇത്. ജീവനക്കാരിൽ ഒരാൾ ശുചിമുറി വൃത്തിയാക്കുന്നതിനിടെ അശ്രദ്ധമായി ഉപകരണം കൈകാര്യം ചെയ്തത് മൂലം ഇതിന്റെ സേഫ്റ്റി ക്യാപ്പ് ഉയരുകയും ഇതോടെ ഉപകരണം പ്രവർത്തനക്ഷമമായി അലർട്ട് നൽകുകയും ആയിരുന്നു.
യാത്രക്കാരിൽ ആരോ പുകവലിച്ചതാണ് എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ തെറ്റാണ് എന്ന് റെയിൽവേ അറിയിച്ചു. ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് കോച്ചിൽ വാതകചോർച്ച നടന്നുവന്നത് ശരിയല്ലെന്നും സിസിടിവി ദൃശ്യങ്ങളിൽ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാണെന്നും റെയിൽവേ അറിയിച്ചു. പുക ഉയരുന്നതിലേക്ക് നയിച്ചത് ശുചീകരണത്തിന്റെ സമയത്ത് സംഭവിച്ച അശ്രദ്ധയാണെന്നാണ് റെയിൽവേ പറയുന്നത്. വന്ദേ ഭാരതത്തിൽ കഴിഞ്ഞ ദിവസം രാവിലെ പുക ഉയർന്നതിനെ തുടർന്ന് ട്രെയിൻ ആലുവ സ്റ്റേഷനിൽ എത്തിച്ച് കോച്ച് കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.