ശബരിമല തീര്‍ഥാടകര്‍ക്കായി സ്‌പെഷല്‍ ട്രെയിന്‍
ബംഗളൂരു: മണ്ഡലകാലം വരാനിരിക്കെ ശബരിമല തീര്‍ഥാടകര്‍ക്കായി ദക്ഷിണ പശ്ചിമ റെയില്‍വേ വാരാന്ത്യ സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ഹുബ്ബള്ളിയില്‍ നിന്ന് കൊല്ലത്തേക്ക് (ബംഗളൂരു വഴി) ആണ് ട്രെയിൻ സർവീസ് നടത്തുക.
തീര്‍ഥാടകര്‍ക്ക് പുറമെ നവരാത്രി, ദീപാവലി, ക്രിസ്മസ് സീസണുകളില്‍ നാട്ടിലേക്കു പോകുന്നവര്‍ക്കും ഈ സർവീസ് ഉപകാരപ്രദമാകും. സെപ്റ്റംബര്‍ 28 മുതല്‍ ഡിസംബര്‍ 29 വരെ ഞായറാഴ്ചകളില്‍ ഹുബ്ബള്ളിയില്‍ നിന്നും തിങ്കളാഴ്ചകളില്‍ കൊല്ലത്ത് നിന്നുമാണു സര്‍വീസ് നടത്തുക.
സ്പെഷ്യൽ ട്രെയിനിൽ 5 ജനറല്‍ , 12 സ്ലീപ്പര്‍, ഒരു എസി ടു, ടയര്‍, 2 എസി ത്രിടയറര്‍ കോച്ചുകളാണ് ഉള്ളത്. ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ഇന്ന് മുതൽ ആരംഭിക്കും.
സർവീസ് ഇങ്ങനെ
ഹുബ്ബള്ളി -കൊല്ലം സ്‌പെഷല്‍ ട്രെയിന്‍ (07313) ഞാറാഴ്ച വെകീട്ട് 3.15ന് ഹുബ്ബള്ളിയില്‍ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.55ന് കൊല്ലത്ത് എത്തിച്ചേരും.
കൊല്ലം – ഹുബ്ബള്ളി സ്‌പെഷല്‍ ട്രെയിന്‍ (07314) വൈകിട്ട് 5ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച വൈകിട്ട് 6.30നു ഹുബ്ബള്ളിയിലെത്തും.
സ്റ്റോപ്പുകൾ
ഹാവേരി, ദാവനഗരൈ, ബിരൂര്‍, അരസിക്കരെ, തുമക്കൂരു, എസ്എംവിടി ബെംഗളൂരു, കെആര്‍പുരം, ബംഗാര്‍പേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവയാണ് സ്റ്റോപ്പുകള്‍.
ശൗചാലയമെന്ന് കരുതി കയറാൻ ശ്രമിച്ചത് കോക്പിറ്റിൽ
ബെംഗളൂരു : വിമാനത്തിൻ്റെ കോക്പിറ്റിൽ പ്രവേശിക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ. ബെംഗളൂരുവിൽ നിന്ന് വാരണാസിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിലാണ് സംഭവം.
ശൗചാലയം തിരയുന്നതിനിടെ അബദ്ധത്തിൽ കോക്പിറ്റിനടുത്തേക്ക് എത്തുകയായിരുന്നു എന്നാണ് യാത്രക്കാരൻ പറഞ്ഞത്.
സംഭവത്തിൽ ഇയാളെയും കൂടെ ഉണ്ടായിരുന്ന എട്ട് യാത്രക്കാരെയും സിഐഎസ്എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തതായും ചോദ്യം ചെയ്തത് വരുന്നതായും എയർ ഇന്ത്യ വക്താവ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാവിലെ 10:30 ന് വാരണാസിയിൽ ലാൻഡ് ചെയ്ത IX1086 വിമാനത്തിലാണ് സംഭവം നടന്നത്.
വിമാനം വാരണാസിയിൽ ഇറങ്ങിയ ശേഷം യാത്രക്കാരൻ കോക്പിറ്റിന് സമീപമെത്തി അകത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു.
സംഭവം കണ്ട വിമാനത്തിലെ ജീവനക്കാർ ഉടൻ തന്നെ ഇയാളെ തടഞ്ഞു നിർത്തുകയായിരുന്നു.
കോക്പിറ്റില്‍ കടക്കാന്‍ ശ്രമിച്ചയാളുടെ കൂടെയുണ്ടായിരുന്നവരെ ചോദ്യം ചെയ്തതില്‍ നിന്ന് ഇയാള്‍ ആദ്യമായാണ് വിമാനത്തില്‍ യാത്ര ചെയ്യുന്നതെന്ന് മനസിലാക്കാന്‍ സാധിച്ചുവെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.
അറിവില്ലായ്മ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും ഇയാളില്‍നിന്ന് വിമാനത്തിന് യാതൊരു സുരക്ഷാ ഭീഷണിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നിരുന്നാലും സിഐഎസ്എഫ് ഈ വിഷയത്തില്‍ അന്വേഷണം തുടരുകയാണ്. എല്ലാ വിമാനങ്ങളുടെയും കോക്പിറ്റ് വാതിലുകള്‍ പാസ്‌വേര്‍ഡ് ഉപയോഗിച്ച് സുരക്ഷിതമാക്കിയവയാണ്.
പാസ്‌വേര്‍ഡ് ക്യാപ്റ്റനും ജീവനക്കാര്‍ക്കും മാത്രം അറിയാവുന്ന തരത്തിലാണ് സജ്ജമാക്കിയിരിക്കുന്നത്.
അകത്തേക്ക് കടക്കാന്‍ ശ്രമിച്ച യാത്രക്കാരന് ഇത്തരത്തിലുള്ള പാസ്‌വേര്‍ഡ് നല്‍കാന്‍ ശ്രമിച്ചിട്ടില്ലയെന്നും ഒരുപക്ഷേ വാതിലിന്
പാസ്‌വേര്‍ഡ് സംരക്ഷണം ഇല്ലായിരുന്നുവെങ്കില്‍ യാത്രക്കാരന് കോക്പിറ്റില്‍ പ്രവേശിക്കാന്‍ സാധിക്കുമായിരുന്നു എന്നും എയര്‍ ഇന്ത്യ വക്താവ് കൂട്ടിച്ചേർത്തു.
Summary: South Western Railway announces weekend special train from Hubballi to Kollam via Bengaluru for Sabarimala pilgrims ahead of Mandalakalam season.









