രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും
തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിൽ പ്രതിയായ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ ഒൻപതാം ദിവസവും ഒളിവിൽ തുടരുന്നു.
യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് രാഹുൽ കാണാതായത്.
ഇന്നലെ വൈകുന്നേരം കർണാടകയിലെ സുള്യയിൽ നിന്ന് കസ്റ്റഡിയിലെടുത്തെന്ന വർത്തമാനം പ്രചരിച്ചിരുന്നുവെങ്കിലും പിന്നീട് അത് തെറ്റാണെന്ന് തെളിഞ്ഞു.
മുൻകൂർ ജാമ്യാപേക്ഷയുമായി രാഹുൽ ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഹർജി തള്ളിയതോടെയാണ് അദ്ദേഹം ഹൈക്കോടതിയിൽ ആശ്രയമൊരുക്കുന്നത്.
ഗുരുതരമായ ലൈംഗികാതിക്രമമാണെന്നും ഔദ്യോഗിക പദവി ഉപയോഗിച്ച് തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നുമുള്ള നിരീക്ഷണങ്ങളോടെയാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എ. നസീർ മുൻകൂർ ജാമ്യം നിരസിച്ചത്.
ശാരീരിക ബന്ധം ഉഭയസമ്മതമെന്ന അവകാശവാദം സ്വീകരിക്കാനാവില്ലെന്നും ഭീഷണിപ്പെടുത്തിയാണ് രാഹുലിന്റെ നീക്കങ്ങൾ നടന്നതെന്ന് തെളിവുകൾ സൂചിപ്പിക്കുന്നുവെന്നും കോടതി വ്യക്തമാക്കിയിരുന്നു.
മുൻകൂർ ജാമ്യം തള്ളപ്പെട്ടതിനെത്തുടർന്ന് കോൺഗ്രസ് രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ലൈംഗികാരോപണം ഉയർന്ന സാഹചര്യത്തിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെടുന്ന ആദ്യ എം എൽ എയുമാണ് അദ്ദേഹം.
അതേസമയം, രാഹുലിന്റെ പാലക്കാട് ഓഫീസിലെ പേഴ്സണൽ അസിസ്റ്റന്റിനെയും ഡ്രൈവറായ ജോസിനെയും പ്രത്യേക അന്വേഷണം സംഘം ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.
രാഹുലിനെ ഒളിവിൽ പോകാൻ സഹായിച്ചവരാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ശനിയാഴ്ച പാലക്കാട് വിട്ട ഇവർ തമിഴ്നാട് വരെ രാഹുലിനൊപ്പമുണ്ടായിരുന്നു. പാലക്കാട് തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് ഇരുവരെയും എസ്ഐടി കസ്റ്റഡിയിലെടുത്തത്.
English Summary
MLA Rahul Mankootathil, accused in a sexual assault case, continues to evade police for the ninth consecutive day. Rumours about his detention from Sullia in Karnataka surfaced yesterday but were later disproved. Rahul is likely to approach the Kerala High Court today with a fresh anticipatory bail plea after the Thiruvananthapuram Sessions Court rejected his earlier application, citing the gravity of the offence and the possibility of influencing witnesses and destroying evidence.
Following the court’s rejection, the Congress expelled Rahul, making him the first MLA in the state to be removed by the party over such allegations. Meanwhile, the Special Investigation Team has detained his personal assistant and driver, alleging that they helped him abscond and accompanied him to Tamil Nadu before returning to Palakkad.
rahul-mankootathil-absconding-anticipatory-bail
Rahul Mankootathil, Sexual Assault Case, Kerala Politics, Congress, Anticipatory Bail, Kerala Police, SIT









