web analytics

കാരവനുകളിലെ ഒളിക്യാമറ വിഷയം; കേസിനില്ലെന്ന് നടി രാധിക ശരത്കുമാർ

ചെന്നൈ: മലയാള സിനിമ ചിത്രീകരണ സ്ഥലങ്ങളിലെ കാരവനുകളിൽ ഒളിക്യാമറ ഉപയോഗിച്ചു നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നതായുള്ള ആരോപണത്തിൽ കേസ് നൽകാനില്ലെന്ന് നടി രാധിക ശരത്കുമാർ. വെളിപ്പെടുത്തലിനു പിന്നാലെ പ്രത്യേക അന്വേഷണസംഘം രാധികയോട് സംസാരിച്ചെങ്കിലും അവർ മൊഴികൊടുക്കാനോ കേസുമായി മുന്നോട്ടുപോകാനോ തയ്യാറല്ലെന്ന് ആയിരുന്നു പ്രതികരണം. മലയാള സിനിമയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പുറത്തുകൊണ്ടുവന്നതിനു പിന്നിൽ ഡബ്ല്യുസിസിയുടെ പങ്ക് നിർണായകമെന്നും അവർ പറഞ്ഞു.(Radhika Sharathkumar Exposes Hidden Cameras on Malayalam Film Sets)

സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്നു മൊബൈലിൽ ഈ ദൃശ്യങ്ങൾ കാണുന്നത് താൻ നേരിട്ടു കണ്ടെന്നും രാധിക വെളിപ്പെടുത്തിയിരുന്നു. ഭയം കാരണം പിന്നീടു ലൊക്കേഷനിലെ കാരവൻ ഉപയോഗിച്ചിട്ടില്ല. തനിക്കറിയാവുന്നവരോട് ഇതു സംബന്ധിച്ചു മുന്നറിയിപ്പു നൽകിയെന്നും രാധിക പറഞ്ഞു. ‘‘ഏതു സിനിമയുടെ ലൊക്കേഷനെന്നു പറയാൻ ആഗ്രഹിക്കുന്നില്ല. വിഡിയോ ഞാൻ കണ്ടു. ബഹളംവച്ച് ഇക്കാര്യം എല്ലാവരെയും അറിയിച്ചു. ഇതു ശരിയല്ലെന്നും ചെരിപ്പൂരി അടിക്കുമെന്നും പറഞ്ഞു. പിന്നീട് കാരവൻ ഒഴിവാക്കി, മുറി എടുക്കുകയായിരുന്നു’’– രാധിക പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

Other news

14.2 കിലോ സിലിണ്ടറിൽ 10 കിലോ മാത്രം; കേന്ദ്രത്തിന്റെ പുതിയ നീക്കം

14.2 കിലോ സിലിണ്ടറിൽ 10 കിലോ മാത്രം; കേന്ദ്രത്തിന്റെ പുതിയ നീക്കം ന്യൂഡൽഹി:...

5 ദിവസം കൊണ്ട് രേണു സുധി സമ്പാദിച്ചത് ₹1.25 ലക്ഷം

5 ദിവസം കൊണ്ട് രേണു സുധി സമ്പാദിച്ചത് ₹1.25 ലക്ഷം കൊച്ചി: സോഷ്യൽ...

വാ കീറി! കുഴൽ നാടന്‍റെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചെന്ന് പരാതി; പോലീസ് അന്വേഷണം തുടങ്ങി

വാ കീറി! കുഴൽ നാടന്‍റെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചെന്ന് പരാതി; പോലീസ്...

മീൻപിടിത്ത റീലുകളിലൂടെ ശ്രദ്ധേയനായ വൈറൽ യുട്യൂബർ പിടിയിൽ; വള്ളത്തിൽ നിന്ന് പിടികൂടിയത് 580 ഗ്രാം കഞ്ചാവ്

മീൻപിടിത്ത റീലുകളിലൂടെ ശ്രദ്ധേയനായ വൈറൽ യുട്യൂബർ പിടിയിൽ; വള്ളത്തിൽ നിന്ന് പിടികൂടിയത്...

വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ നാല് പേരുടെ അയോഗ്യത ഹൈക്കോടതി സ്റ്റേ ചെയ്തു; അന്തിമ വാദം ജൂണിൽ

വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ നാല് പേരുടെ അയോഗ്യത ഹൈക്കോടതി സ്റ്റേ ചെയ്തു;...

Related Articles

Popular Categories

spot_imgspot_img