തിരുവനന്തപുരം: പേവിഷബാധക്കെതിരായ വാക്‌സിന്‍ എല്ലാ വെറ്റിനറി ആശുപത്രികളിലും സ്റ്റോക്കുണ്ടെന്ന് മന്ത്രി ജെ ചിഞ്ചു റാണി. ഏതെങ്കിലും ആശുപത്രിയില്‍ അതിന്റെ ലഭ്യതക്കുറവുണ്ടെങ്കില്‍ പരിശോധിച്ച് പരിഹരിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി. 5 ലക്ഷം വരെ വിലവരുന്ന അരുമ മൃഗങ്ങളുമായാണ് ആളുകളെത്തുന്നത്.
അവയ്ക്ക് ആ നിലയിലുള്ള വാക്‌സിന്‍ കൊടുക്കേണ്ടിവരും. അതെല്ലാം ഉണ്ടാകണമെന്നില്ല. പുറത്തുനിന്നു വാങ്ങേണ്ടിവരും. മൃഗങ്ങളുടെ വന്ധ്യംകരണത്തിന് 3000 രൂപയാണ് ചെലവ് വരുക. പേവിഷബാധയ്ക്കെതിരെയുള്ള വാക്‌സിന്‍ 30 രൂപ നിരക്കില്‍ നല്‍കുന്നുണ്ട്. മറ്റു മരുന്നുകള്‍ ആവശ്യാനുസരണം നല്‍കുമെന്നും മന്ത്രി ചിഞ്ചു റാണി കൂട്ടിച്ചേര്‍ത്തു.