കേന്ദ്രസർക്കാർ ആയാലും സംസ്ഥാന സർക്കാർ ആയാലും നിയമം ജനങ്ങൾക്കുള്ളതാണെന്നും അതിന് കാലികമായ മാറ്റം വരുത്തണമെന്നും പി.വി.അൻവർ.ഇനി എനിക്കെന്ത് ബാരിക്കേഡ്? പുറത്താക്കി, ഏതായാലും വാച്ച്മാന്റെ പണിയും പോയി. ഇങ്ങനെയുണ്ടോ ഒരു അടിമത്തം? ഈ അടിമത്തം എവിടെപോയാണ് അവസാനിക്കുക? അദ്ദേഹം ചോദിച്ചു. PV Anwar said that the law is for the people and it should be changed
ഈ കപ്പലൊന്നാകെ മുങ്ങാൻ പോവുകയല്ലേ? അതിനുമുൻപ് ഒരു ഓട്ടയിട്ട് കൊടുത്തതാണ്. വെള്ളം കയറുമ്പോൾ നോക്കുമല്ലോ. കപ്പിത്താൻമാരൊക്കെ ശ്രദ്ധിക്കുമല്ലോ. അപ്പോൾ ഈ കപ്പലിനെ കരയ്ക്ക് അടുപ്പിച്ച് അത് റിപ്പയർ ചെയ്യും.
ഇതൊരു വെള്ളരിക്കാപ്പട്ടണമാണ്. ജനങ്ങൾക്ക് ഒരു നീതിയുമില്ല. ജനം മിണ്ടാൻ പാടില്ല. ഞാനിത് സംസാരിച്ചുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.