കോട്ടയം: വോട്ടെണ്ണലിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച സമയക്രമ പ്രകാരം രാവിലെ എഴ് മുപ്പതിന് സ്ട്രോങ്ങ് റൂമുകൾ തുറക്കണം. തുടർന്ന് സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിട്ടുള്ള ഇവിഎം മെഷീനുകൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ വേർതിരിച്ചിട്ടുള്ള ഡസ്ക്കുകളിലേയ്ക്ക് മാറ്റും. എട്ട് മണിയോടെ പോസ്റ്റൽ ബാലറ്റുകൾ, അസഹന്നിത വോട്ടുകൾ എന്നിവർ എണ്ണും. തുടർന്ന് എട്ടരയോടെയാണ് ഇവിഎം മെഷീനുകളിലെ വോട്ടുകൾ എണ്ണി തുടങ്ങുക. പക്ഷെ ഇതാദ്യമായി ഈ സമയക്രമം പുതുപ്പള്ളിയിൽ തെറ്റി. രാവിലെ സ്ട്രോങ്ങ് റൂം തുറക്കാൻ എത്തിയ ഉദ്യോഗസ്ഥർക്ക് വാതിലിന്റെ താക്കോലുകൾ ഒപ്പം കൊണ്ട് വരാൻ കഴിഞ്ഞില്ല.അതല്ല കൊണ്ട് വന്ന താക്കോലുകൾ മാറിപോയെന്ന് വരെ പ്രചാരണമുണ്ടായി. എന്തായാലും അബദ്ധം മാറ്റാനായി മാധ്യമങ്ങളെ സ്ഥലത്ത് നിന്ന് മാറ്റുകയും ചെയ്തു. എട്ട് പതിനഞ്ചോടെ താക്കോൽ എത്തിച്ച് സ്ട്രോങ്ങ് റൂം തുറന്നു. എട്ടേ മുക്കാലോടെ പോസ്റ്റൽ ബാലറ്റ്, അസഹന്നിത വോട്ട് എന്നിവ എണ്ണി തുടങ്ങി. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത വൃദ്ധർ , രോഗികൾ എന്നിവർ ചെയ്ത അസഹന്നീത വോട്ട് എണ്ണി തുടങ്ങിയതോടെ ചാണ്ടി ഉമ്മന് ലീഡ് ലഭിച്ചു.ഇതോടെ സ്ട്രോങ്ങ് റൂം വിവാദം ഒഴിവാക്കി യുഡിഎഫ് പ്രവർത്തകർ ആഹ്ളാദ ആഘോഷങ്ങളിലേയ്ക്ക് കടന്നു.