തീയറ്ററുകളിൽ പ്രദർശനം തുടരുന്ന പുഷ്പ 2 ദി റൂളിന്റെ വ്യാജപതിപ്പ് യുട്യൂബിൽ പ്രചരിച്ചതായി റിപ്പോർട്ട്. പുഷ്പയുടെ ഹിന്ദി പതിപ്പാണ് യൂട്യൂബിലെത്തിയത്. അപ്‌ലോഡ് ചെയ്ത് മണിക്കൂറുകൾക്കകം 26 ലക്ഷത്തോളം പേരാണ് ചിത്രം യൂട്യൂബിൽ കണ്ടത്.(Pushpa 2 Hindi version leaked on You tube)
മിന്റു കുമാര്‍ മിന്റുരാജ് എന്റർടെയ്ൻമെന്റ് എന്ന പേജിലാണ് എട്ടുമണിക്കൂർ മുൻപ് സിനിമയുടെ വ്യാജ പതിപ്പ് അപ്‍ലോഡ് ചെയ്തിരിക്കുന്നത്. എന്നാൽ വ്യാജ പതിപ്പിനെതിരെ തെലുങ്ക് ഫിലിം പ്രൊഡ്യൂസഴ്സ് കൗൺസിലിന്റെ ഭാഗത്തു നിന്നും പരാതി ഉയർന്നതിന് പിന്നാലെ ചിത്രം നീക്കം ചെയ്തിട്ടുണ്ട്.
922 കോടിയാണ് പുഷ്പ 2 ന്റെ ഇതുവരെയുള്ള വേൾഡ് വൈഡ് കളക്ഷൻ. ഇതിൽ ഭൂരിഭാഗം കളക്ഷനും നേടിയിരിക്കുന്നത് ഹിന്ദി പതിപ്പിൽ നിന്നാണ്. ഇന്നു തന്നെ ചിത്രം 1000 കോടി കടക്കുമെന്നാണ് റിപോർട്ടുകൾ. കേരളത്തിൽ 14 കോടിയാണ് പുഷ്പയുടെ കളക്ഷൻ.