എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്ന സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം. പ്രതിഷേധത്തിൽ ഇടപ്പള്ളിയിലും ഉദയംപേരൂരിലും സംഘർഷമുണ്ടായി. രണ്ട് വിഭാഗമായി തിരിഞ്ഞാണ് വിശ്വാസികൾ തമ്മിൽ സംഘർഷമായുണ്ടായത്.
സർക്കുലർ വായിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു എന്നാൽ വിമത വിഭാഗം സർക്കുലർ വായിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ബഹളം വയ്ക്കുകയും തുടർന്ന്സർക്കുലർ കത്തിക്കുകയുമായിരുന്നു. ജൂലൈ മുതല്‍ പള്ളികളില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്ന് നിര്‍ദേശിക്കുന്ന സര്‍ക്കുലര്‍ ഇന്ന് എല്ലാ പള്ളികളിലും വായിക്കാനായിരുന്നു നിര്‍ദേശം. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരും ചേര്‍ന്നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
എന്നാല്‍ ഇന്നു രാവിലെ മുതല്‍ പള്ളികളില്‍ വിശ്വാസികള്‍ സര്‍ക്കുലറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അല്‍മായ മുന്നേറ്റത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. അന്ത്യശാസനമായി ഇറക്കിയ സര്‍ക്കുലര്‍ ചവറ്റുകുട്ടയിലെറിഞ്ഞും കത്തിച്ചുമായിരുന്നു വിശ്വാസികളുടെ പ്രതിഷേധം. എളംകുളം ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍ സര്‍ക്കുലര്‍ ചവറ്റുകുട്ടയിലെറിഞ്ഞ് പ്രതിഷേധിച്ചു.
കുര്‍ബാനക്ക് ശേഷം പുറത്തിറങ്ങിയ വിശ്വാസികളാണ് സര്‍ക്കുലര്‍ ചവറ്റുകുട്ടയിലെറിഞ്ഞത്. എല്ലാ പള്ളികളിലും സര്‍ക്കുലര്‍ കത്തിക്കുമെന്നും വിമത വിഭാഗത്തിന്റെ പ്രഖ്യാപനമുണ്ട്. അടുത്ത മാസം മുതല്‍ ഏകീകൃത കുര്‍ബാന നടത്താത്ത വൈദികരെ ഇനിയൊരു മുന്നറിയിപ്പ് ഇല്ലാതെ തന്നെ പുറത്താക്കും എന്നാണ് സര്‍ക്കുലര്‍. ഇതിനെതിരെ വലിയ പ്രതിഷേധമാണ് വിമത വിഭാഗം വൈദികരും വിശ്വാസികളും ഉയര്‍ത്തുന്നത്.
Read More: രാഹുൽ നിലനിർത്തുക വയനാടോ റായ്ബറേലിയോ ? തീരുമാനം നാളെ ഉണ്ടാകും
Read More: ‘മുരളിയേട്ടാ മാപ്പ്’; തൃശൂരിൽ കെ മുരളീധരനെ അനുകൂലിച്ച് ഫ്ലക്‌സ് ബോർഡ്