കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അച്ഛന്റെയോ സഹോദരന്റെയോ സ്ഥാനത്ത് സ്നേഹിക്കാൻ തോന്നുന്നയാളാണ് എന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. ‘‘എന്തുകൊണ്ടാണ് ഞാൻ ബിജെപിയിൽ ചേർന്ന് എന്നതിന്റെ ഒരു ഉത്തരമാണ് നരേന്ദ്ര മോദി. അദ്ദേഹത്തിന് കുടുംബമില്ല എന്ന് പറയും. എന്നാൽ ഭാരതമാണ് അദ്ദേഹത്തിന്റെ കുടുംബം. മുതിർന്ന സഹോദരന്റെയോ അച്ഛന്റെയോ സ്ഥാനത്ത് അദ്ദേഹത്തെ സ്നേഹിക്കാൻ നമ്മൾക്ക് തോന്നും’’ – പത്മജ പറഞ്ഞു.
കോട്ടയത്ത് എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പത്മജ വേണുഗോപാൽ.
Read Also: എന്തൊരു ചൂട് ! പാലക്കാട് പൊള്ളുന്ന ചൂടിൽ കവറില്‍ ഇരുന്ന കാടമുട്ട വിരിഞ്ഞു