വാഷിങ്ടൺ: യുഎസ് സൈനിക തലപ്പത്ത് വൻ അഴിച്ചുപണി നടത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫിന്റെ ചെയർമാനായിരുന്ന വ്യോമസേനാ ജനറൽ സി ക്യു ബ്രൗണിനെ പുറത്താക്കി. ബ്രൗണിന്റെ നാലുവർഷത്തെ കാലാവധിയിൽ രണ്ടുവർഷം ബാക്കിനിൽക്കെയാണ് ട്രംപിൻ്റെ നടപടി. അഡ്മിറൽമാരും ജനറൽമാരുമായ മറ്റ് അഞ്ചു പേരെക്കൂടി മാറ്റി.
മുൻ ലഫ് ജനറൽ ഡാൻ റേസിൻ കെയ്നിനെയാണ് ബ്രൗണിന്റെ പിൻഗാമിയായി ട്രംപ് കണ്ടെത്തിയിരിക്കുന്നത്.
വിരമിച്ച ഉദ്യോഗസ്ഥനെ രാജ്യത്തെ സൈന്യത്തിന്റെ ഉന്നതപദവിയിൽ നിയമിക്കുന്നത് ഇത് ആദ്യമായാണ്. നാവികസേനാ മേധാവി അഡ്മിറൽ ലിസ ഫ്രാഞ്ചെറ്റിയെയും വ്യോമസേനാ വൈസ് ചീഫ് ഓഫ് സ്റ്റാഫിനെയും നീക്കുമെന്ന് പെന്റഗൺ അറിയിച്ചിട്ടുണ്ട്.