ജൂൺ 18 ന് കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയ പാതയിൽ മുണ്ടക്കയം 35 ാം മൈലിനു സമീപം അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസൻസ് വണ്ടിപ്പെരിയാർ ജോയിന്റ് ആർ.ടി.ഒ. സസ്‌പെൻഡ് ചെയ്തു. കുമളി വലിയകണ്ടം നിതിൻ ഷാജിയുടെ ലൈസൻസാണ് 15 മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. (Practicing with car on KK road; The youth’s license was suspended for 15 months)
ഇയാൾ മദ്യലഹരിയിൽ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നത് മറ്റു വാഹനങ്ങളിൽ ഉള്ളവർ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. തുടർന്ന് ഇടുക്കി ജില്ലയിലെ കൊടികുത്തിക്ക് സമീപത്തു നിന്നും ഇയാളെ കാർ സഹിതം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ലേലത്തിനെത്തിയ ഡയാന രാജകുമാരിയുടെ വസ്തുക്കൾക്ക് കിട്ടിയത് ഞെട്ടിക്കുന്ന വില !
ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും അധികം ജനങ്ങളുടെ ശ്രദ്ധയും സ്‌നേഹവും നേടുകയും ജീവിതത്തിൽ ഓന്നാകെ വിവാദങ്ങളിൽ പെടുകയും ചെയ്ത രാജകുമാരിയാണ് പ്രിൻസ് ഡയാന. കാറപകടത്തിൽ കൊല്ലപ്പെട്ട രാജകുമാരി ഇന്നും ബ്രിട്ടീഷ് ജനതയുടെ മനസിൽ ജീവിക്കുന്നു എന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം നടന്ന ഡയാനയുടെ ശേഖരത്തിലുള്ള വസ്തുക്കളുടെ ലേലം. 5.5 മില്യൺ ഡോളറിനാണ് ഡയാന രാജകുമാരി ഉപയോഗിച്ച് വസ്തുക്കൾ വിറ്റുപോയത്.
50- ലധികം വസ്തുക്കൾ അടങ്ങിയ ശേഖരത്തിൽ ഷൂകൾ, തൊപ്പികൾ, ഹാൻഡ്ബാഗുകൾ , വസ്ത്രങ്ങൾ, സ്യൂട്ടുകൾ, എന്നിവയും ഫോട്ടോഗ്രാഫുകളും കത്തുകളും ഉണ്ടായിരുന്നു. 1987-ൽ രാജകുമാരി ധരിച്ച ഷോൾഡർ ബോഡിസും ടയേർഡ് പാവാടയും ഉൾക്കൊള്ളുന്ന ഒ പട്ടും ലേസ് ഈവനിംഗ് ഗൗണും 910,000-ഡോളറിനാണ് വിറ്റുപോയത്.
390,000 ഡോളറിനാണ് ഡയാനയുടെ ഒരു ജോടി മരതകം പച്ച നിറത്തിലുള്ള സാറ്റിൻ കുർട്ട് ഗെയ്ഗർ പമ്പുകൾ വിറ്റത്. വിക്ടോറിയ രാജ്ഞിയുടെ എംബ്രോയിഡറി സിൽക്ക് തൂവാല 1,625 ഡോളറിന് വിറ്റു. വിവാഹ വാർഷിക കാർഡിന് സ്‌പെൻസർ കുടുംബത്തിലെ മുൻ വീട്ടുജോലിക്കാരനായ മൗഡ് പെൻഡ്രെയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ഒരു കൈയ്യക്ഷര കത്ത്. 44450 ഡോളറിന് വിറ്റു.
ജോർജ്ജ് ആറാമൻ രാജാവ് മകളായ മാാർഗരറ്റ് രാജകുമാരിക്ക് നൽകിയ ഡയമണ്ട് വാച്ച് ലേലത്തിൽ 78,000 ഡോളറിന് വിറ്റുപോയി. ലേലത്തിൽ വിറ്റ വസ്തുക്കളും ലഭിച്ച തുകയും അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ വാർത്തയായി.