കൊല്ലം: കടയ്‌ക്കലിൽ ജവാന് നേരെ പോപ്പുലർ ഫ്രണ്ട് ആക്രമണം. പോപ്പുലർ ഫ്രണ്ട് ഭീകരർ ക്രൂരമായി മർദിക്കുകയും ശേഷം മുതുകിൽ പിഎഫ്ഐ എന്നെഴുതുകയും ചെയ്തു. ഇന്ത്യൻ ആർമിയുടെ രാജസ്ഥാനിലുള്ള ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ (EME) കേഡറിൽ ജോലി ചെയ്യുന്ന ഹൽവീൽ ഷൈനാണ് മർദ്ദനമേറ്റത്. ചാണപ്പാറയിൽ ഞായറാഴ്ച രാത്രിയായിരുന്നു ആക്രമണം.
കൂട്ടുകാരൻ അടിയേറ്റു കിടക്കുന്നുണ്ടെന്ന് പറഞ്ഞ് ജവാനെ വീട്ടിൽ നിന്ന് വിളിച്ചിറക്കുകയായിരുന്നു. തുടർന്ന് സംഘം ചേർന്ന് പിറകിൽ നിന്ന് ചവിട്ടിയതിന് ശേഷം സെല്ലോ ടേപ്പ് ഉപയോഗിച്ച് കൈകൾ വരിഞ്ഞുകെട്ടിയാണ് ജവാനെ മർദ്ദിച്ചത്. ഇതിനു ശേഷം മുതുകിൽ പിഎഫ്ഐ എന്ന എഴുതുകയായിരുന്നു. തുടർന്ന് ഇവർ കടന്നുകളഞ്ഞു. മർദനമേറ്റ ജവാനെ സുഹൃത്തുക്കളെത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. പരാതി നൽകിയതിന് ശേഷം പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെത്തി റിപ്പോർട്ട് ചെയ്യുമെന്ന് ജവാൻ പറഞ്ഞു.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കയ്യിലുള്ള ടേപ്പ് ഊരിയെടുത്ത് സുഹൃത്തിനെ വിളിച്ചു വരുത്തിയത്. പരിശോധനയ്ക്ക് ശേഷം ആശുപതി അധികൃതർ തന്നെ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. ക്യാമ്പിൽ വിളിച്ചു പറഞ്ഞ ശേഷം പാങ്ങോട് പോയി റിപ്പോർട്ട് ചെയ്യാനുമാണ് തീരുമാനമെന്നും ഷൈൻ പ്രതികരിച്ചു. അക്രമികളെ മുൻപ് കണ്ടിട്ടില്ലെന്നും തന്നോട് ഒന്നും സംസാരിച്ചില്ലെന്നും ഷൈൻ പറയുന്നു. മുതുകിൽ എഴുതിയത് എന്താണെന്ന് മനസിലായില്ല. സുഹൃത്ത് വന്ന് ഫോട്ടോ എടുത്ത് കാണിക്കുകയായിരുന്നു. അക്രമികളിൽ ഒരാളെ കണ്ടാൽ തനിക്ക് തിരിച്ചറിയാമെന്നും ഷൈൻ പറയുന്നു. അവധി കഴിഞ്ഞ് ഇന്ന് രാജസ്ഥാനിലേക്ക് മടങ്ങാൻ ഇരിക്കുകയായിരുന്നു ഷൈൻ. വിഷയം മുതിർന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ചതിന് ശേഷം വേണ്ട നടപടികൾ ചെയ്യുമെന്നും സ്വന്തം നാട്ടിൽ നിന്ന് ഇത്തരമൊരു ആക്രമണം നേരിടേണ്ടി വരുമെന്ന് കരുതിയില്ലെന്നും ഷൈൻ പറഞ്ഞു. അതേസമയം തനിക്കെതിരെയുള്ള ആക്രമണം ആസൂത്രിതമായി കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: തെങ്കാശിയിലെ പയ്യൻ തെന്നിന്ത്യയുടെ മാർക്ക് ആന്റണി ആയത് എങ്ങനെ; എസ്.ജെ. സൂര്യയുടെ ജീവിതകഥയറിയാം