കൊച്ചിക്കാരുടെ സ്വന്തം മാർപാപ്പ! ലിയോ പതിനാലാമൻ കേരളത്തിലെത്തിയത് രണ്ടു തവണ

ലിയോ പതിനാലാമൻ മാർപാപ്പയാകുന്നതിന് മുൻപ് ഇന്ത്യ സന്ദർശിച്ചിരുന്നു. ഒന്നല്ല, രണ്ട് തവണ, അതും കേരളത്തിൽ.

വിശുദ്ധ അഗസ്തീനോസിന്റെ ജീവിതത്തിൽ ആകർഷിക്കപ്പെട്ട ലിയോ പതിനാലാമൻ ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയതിന് പിന്നാലെ സെന്റ് അഗസ്റ്റിൻ ഓർഡറിൽ ചേർന്നിരുന്നു.

പിന്നീട്സെന്റ് അഗസ്റ്റിൻ ജനറൽ ആയിരുന്ന കാലത്താണ് ലിയോ പതിനാലാമൻ മാർപാപ്പ ഇന്ത്യയിൽ സന്ദർശനം നടത്തുന്നത്. അതും കേരളത്തിൽ.

ഒരാഴ്ചയിലധികം നീണ്ട 2004 ലെ സന്ദർശനത്തിൽ എറണാകുളം ആലുവയിലെ മരിയാപുരം, (വരാപ്പുഴ അതിരൂപത), ഇടക്കൊച്ചി (കൊച്ചി രൂപത) എന്നിവിടങ്ങളിലെ അഗസ്തീനിയൻ ഭവനങ്ങളിൽ താമസിച്ചിട്ടുണ്ട്.

അന്ന്മരിയാപുരത്തെ മേരി ക്വീൻ ഓഫ് ഹെൽപ് ഓഫ് ക്രിസ്റ്റ്യൻസ് പാരിഷിലും ഇടക്കൊച്ചിയിലെ സെന്റ് ആന്റണീസ് ദേവാലയത്തിലും കുർബാന അർപ്പിച്ചിരുന്നു.

ഏപ്രിൽ 22-ന്, കലൂരിലെ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ദേവാലയത്തിൽ എത്തി. അന്നത്തെ വരാപ്പുഴ അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്ന കാലം ചെയ്ത ഡാനിയേൽ അച്ചാരുപറമ്പിലിനൊപ്പം ആറ് ഡീക്കന്മാരുടെ പൗരോഹിത്യ ശുശ്രൂഷയിൽ കുർബാന അർപ്പിച്ചു.

പിന്നീട് 2006 ഒക്ടോബറിൽ, ആലുവയിൽ നടന്ന സെന്റ് അഗസ്തീന്റെ ഓർഡർ ഓഫ് ദി ഏഷ്യ-പസഫിക് മീറ്റിങ്ങിൽ പങ്കെടുക്കാൻ മരിയാപുരത്തുള്ള അഗസ്തീനിയൻ ഭവനത്തിലേക്കെത്തിയിരുന്നു.

ഇതായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ സന്ദർശനം. ഈ യാത്രയ്ക്കിടെ, തമിഴ്‌നാട്ടിലെ കോയമ്പത്തൂർ രൂപതയുടെ കീഴിൽ അഗസ്തീനിയൻ പിതാക്കന്മാർ നടത്തുന്ന പൊള്ളാച്ചിയിലെ ഷെൻബാഗം സ്‌കൂളിലും ഹ്രസ്വ സന്ദർശനം നടത്തിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്തും

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും...

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

Related Articles

Popular Categories

spot_imgspot_img