web analytics

പൂജ കേട്ടു, അമ്മയുടെ മോളെ എന്നുള്ള വിളി

പൂജ കേട്ടു, അമ്മയുടെ മോളെ എന്നുള്ള വിളി

കൊച്ചി: ഇങ്ങനെ ഒരു പിറന്നാൾ സമ്മാനം ഒരുപക്ഷേ ആർക്കും ലഭിച്ചിട്ടുണ്ടാകില്ല. തൻറെ രണ്ടാം പിറന്നാൾ ദിനത്തിൽ ആദ്യമായി ശബ്ദം കേട്ടതിൻറെ അമ്പരപ്പും കൗതുകവുമെല്ലാം ആ കുരുന്നിൻറെ കണ്ണുകളിൽ മിന്നി മറയുന്നുണ്ടായിരുന്നു. കാസർഗോഡ് രാജപുരം സ്വദേശികളായ ഗിരീശൻറെയും നീതുമോളുടേയും മകളായ പൂജയാണ് ഭാഗ്യവതിയായ ആ കുഞ്ഞ്.

രണ്ടുവർഷം മുമ്പ് പിറന്ന കുഞ്ഞിന് ശ്രവണശേഷിയില്ലെന്നും അതിനാൽ കുട്ടി സംസാരിക്കുകയില്ലെന്നും അറിഞ്ഞ നാൾ മുതൽ ആകെ തകർന്ന അവസ്ഥയിലായിരുന്നു ആ കുടുംബം. ഇത് പരിഹരിക്കുന്നതിന് കോക്ലിയർ ഇംപ്ലാൻറേഷൻ നടത്തണമെന്നും അതിന് പത്ത് ലക്ഷം രൂപയോളം ചെലവ് വരുമെന്നും ഡോക്ടർമാർ പറഞ്ഞപ്പോൾ ആ നിർധന കുടുംബത്തിന് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് ലിസി ആശുപത്രിയിയിലെ സൗജന്യ കോക്ലിയർ ഇംപ്ലാൻറ ് ശസ്ത്രക്രിയ നടത്തുന്നതിനുളള ‘ലിസ് ശ്രവൺ ‘ പദ്ധതിയെക്കുറിച്ച് അവർക്ക് വിവരം ലഭിച്ചത്.

തുടർന്ന് ലിസി ആശുപത്രിയിലേക്ക് കുട്ടിയുടെ ചികിത്സാരേഖകളും ആയി അവർ എത്തുകയായിരുന്നു. കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ എത്രയും വേഗം കോക്ലിയർ ഇംപ്ലാൻറ ് ശസ്ത്രക്രിയ നടത്തുവാനുള്ള ഒരുക്കങ്ങൾ ചെയ്തു. ആ കുടുംബത്തിൻറെ സാമ്പത്തിക സാഹചര്യങ്ങൾ മനസ്സിലാക്കിയ ലിസി ആശുപത്രി മാനേജ്മെൻറ ് പൂർണ്ണമായും സൗജന്യമായി ശസ്ത്രക്രിയ നടത്തുവാൻ തയ്യാറാവുകയായിരുന്നു.

രണ്ടാഴ്ച മുമ്പാണ് 5 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ഇംപ്ലാൻറ ഘടിപ്പിച്ചത്. അതിനുശേഷം പിറന്നാൾ ദിനമായ ഇന്ന് (26.7.2025, ശനി) അയിരുന്നു ഇംപ്ലാൻറിൻറെ സ്വിച്ച് ഓൺ കർമ്മം. കുഞ്ഞിൻറെ തുടർന്നുള്ള പ്രതികരണങ്ങൾ കണ്ടപ്പോൾ മാതാവിനുണ്ടായ സന്തോഷം അതിന് സാക്ഷ്യം വഹിച്ച എല്ലാവരിലേക്കും പടർന്നു. തങ്ങളുടെ മകൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ പിറന്നാൾ സമ്മാനമാണ് ഇതെന്ന് അവർ പറഞ്ഞു.

കോക്ലിയർ ഇംപ്ലാൻറ ് സർജൻ ഡോ. മേഘാ കൃഷ്ണൻറെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഇ.എൻ.ടി വിഭാഗത്തിലെ ഡോ. റീന വർഗീസ്, ഡോ. ഫ്രാങ്കി ജോസ്, ഡോ. ദിവ്യ മോഹൻ, ഡോ. ജോസഫ് മാത്യു എന്നിവരും ശിശുരോഗ വിഭാഗം തലവൻ ഡോ. ടോണി മാമ്പിള്ളിയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരും അനസ്തേഷ്യ വിഭാഗം തലവൻ ഡോ. കെ രാജീവിൻറെ നേതൃത്വത്തിലുള്ള ഡോക്ടർമാരും, റേഡിയോളജി വിഭാഗം തലവൻ ഡോ. അമൽ ആൻറണി, ഡോ. സുശീൽ എലിയാസ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള ഡോക്ടർമാരും, ഇംപ്ലാൻറ് ഓഡിയോളജിസ്റ്റ് ഗൗരി രാജലക്ഷ്മിയുടെ നേതൃത്വത്തിൽ ഉളള സംഘവും ചികിത്സയിൽ പങ്കാളികളായിരുന്നു.

ലിസി ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻറെ നേതൃത്വത്തിൽ കേക്ക് മുറിച്ച് മധുരം പങ്കു വച്ച് കുഞ്ഞിൻറെ പിറന്നാൾ ആഘോഷിച്ചു. ജോ. ഡയറക്ടർമാരായ ഫാ.റോജൻ നങ്ങേലിമാലിൽ, ഫാ. റെജു കണ്ണമ്പുഴ, അസി.ഡയറക്ടർമാരായ ഫാ. ഡേവിസ് പടന്നക്കൽ, ഫാ. ജെറ്റോ തോട്ടുങ്കൽ എന്നിവരും ആശുപത്രി ജീവനക്കാരും ചടങ്ങിന് എത്തിയിരുന്നു. പുത്തനുടുപ്പും പിറന്നാൾ സമ്മാനങ്ങളും നൽകിയാണ് കുഞ്ഞിനെ ആശുപത്രിയിൽ നിന്നും യാത്രയാക്കിയത്.

ENGLISH SUMMARY:

In a heartwarming moment on her second birthday, Pooja, the daughter of Girish and Neethumol from Rajapuram, Kasaragod, heard sound for the first time. The surprise and wonder in her eyes captured the joy of a life-changing gift—restoring her hearing—making it a birthday unlike any other.

spot_imgspot_img
spot_imgspot_img

Latest news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

Other news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റഷ്യയിൽ സ്കോളർഷിപ്പോടെ പഠിക്കാം

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റഷ്യയിൽ സ്കോളർഷിപ്പോടെ പഠിക്കാം ന്യൂഡൽഹി: 2026–27 അധ്യയന വർഷത്തേക്കുള്ള സ്കോളർഷിപ്പ്...

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50 കോടി

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിയൽ-ടൈം ആന്റി-ഹൈജാക്ക് മോക് ഡ്രിൽ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിയൽ-ടൈം ആന്റി-ഹൈജാക്ക് മോക് ഡ്രിൽ കൊച്ചി: കൊച്ചി അന്താരാഷ്ട്ര...

സംഭാവനയിൽ 53 ശതമാനം വർധനവ്; കോർപ്പറേറ്റുകൾ ബിജെപിക്ക് നൽകുന്നത് കോടികൾ

സംഭാവനയിൽ 53 ശതമാനം വർധനവ്; കോർപ്പറേറ്റുകൾ ബിജെപിക്ക് നൽകുന്നത് കോടികൾ ന്യൂഡൽഹി: രാജ്യത്ത്...

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി പാലക്കാട്: കാഞ്ഞിരപ്പുഴ പിച്ചളമുണ്ട വാക്കോടൻ പ്രദേശത്ത് സ്വകാര്യ...

Related Articles

Popular Categories

spot_imgspot_img