മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള നടപടികളുമായി ഡിജിപി ഷെയ്ക്ക് സർവ്വീദർവേശ് സാഹിബ്. പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം ഉള്ള അവധി നിഷേധിക്കരുതെന്ന് നിർദ്ദേശം നൽകി. ഇത്തരത്തിൽ ഓഫ് നിഷേധിക്കുന്നത് പോലീസുകാരുടെ മാനസിക സമ്മർദ്ദം കൂട്ടുകയും ജോലിയുടെ ക്വാളിറ്റിയെ ബാധിക്കുകയും ചെയ്യുന്നു എന്ന കണ്ടെത്തലിന് തുടർന്നാണ് തീരുമാനം. ആളില്ല എന്ന കാരണത്താൽ പല സ്ഥലത്തും ആഴ്ചയിൽ ഒരു ദിവസം പോലീസുകാർക്ക് നൽകുന്ന അവധി നിഷേധിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആവശ്യ ദിവസങ്ങളിൽ പോലീസുകാരനെ അത്യാവശ്യഘട്ടത്തിൽ അല്ലാതെ തിരിച്ചുവിളിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് എല്ലാ എസ്പി മാർക്കും യൂണിറ്റ് മേധാവിമാർക്കും സർക്കുലർ അയച്ചു. ജോലിയിലെ സമ്മർദ്ദം മൂലം മാനസിക സംഘർഷം വർദ്ധിക്കുന്നതും അതുവഴി പോലീസുകാർ ആത്മഹത്യ ചെയ്യുന്നതുമായ സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം