കെഎസ്ഇബി ജീവനക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം; വധശ്രമത്തിന് കേസെടുത്തു

കാസര്‍കോട്: കെഎസ്ഇബി ജീവനക്കാരനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ചിറ്റാരിക്കല്‍ നല്ലോംപുഴയിലാണ് സംഭവം. മാരിപ്പുറത്ത് ജോസഫിന്റെ മകന്‍ സന്തോഷിനെതിരെയാണ് കേസെടുത്തത്. ഇയാൾ ഒളിവിലാണ്.(Police case against those who attacked kseb officer)

ജോസഫിന്റെ വീട്ടിലെ മീറ്റര്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ജോസഫിന്റെ വീട്ടിലെ കേടായ മീറ്റര്‍ മാറ്റി തിരികെ പോകുന്നതിടെ കെഎസ്ഇബി ജീവനക്കാരനായ അരുണ്‍കുമാറിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ജീപ്പില്‍ പിന്നാലെ എത്തിയ മകന്‍ സന്തോഷാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അരുണ്‍കുമാറിനെ ഇടിച്ചുവീഴ്ത്തിയതിനുശേഷം മര്‍ദ്ദിച്ചത്. ജാക്കി ലിവര്‍ കൊണ്ട് മര്‍ദ്ദിച്ചുവെന്നും അരുണ്‍കുമാര്‍ ആരോപിച്ചു.

ചിറ്റാരിക്കല്‍ പൊലീസ് സന്തോഷിനെതിരെ ഭാരതീയ ന്യായ സംഹിത 109 പ്രകാരമാണ് വധശ്രമത്തിനു കേസെടുത്തത്. ഒളിവില്‍ പോയ സന്തോഷിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Also: തിരക്കേറിയ റോഡിലേക്ക് എടുത്തുചാടി പോത്ത്; പാഞ്ഞുവന്ന കാർ ഇടിച്ചുകയറി; പാലാ ഈരാറ്റുപേട്ട സ്വദേശിക്ക് ഗുരുതര പരിക്ക്

Read Also: സ്റ്റോപ്പുണ്ടായിട്ടും പയ്യോളി സ്റ്റേഷനിൽ നിർത്താതെ ആലപ്പി- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്; പെരും മഴയത്ത് വലഞ്ഞ് യാത്രക്കാർ

Read Also: വിരണ്ടോടിയ പോത്ത് വീടിനുള്ളിൽക്കയറി വയോധികയെ കുത്തിപ്പരിക്കേൽപ്പിച്ചു; തെറിച്ചുവീണ മരുമക്കൾക്ക് തലക്ക് പരുക്കേറ്റു

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

Related Articles

Popular Categories

spot_imgspot_img