ലഹരിപാർട്ടിക്കിടെ സംഘർഷം; വിവരമറിഞ്ഞെത്തിയ പൊലീസിനെ ആക്രമിച്ചു

തൃശ്ശൂർ: തൃശ്ശൂരിൽ പൊലീസ് സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം. നാലു പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ലഹരിപാർട്ടിക്കിടെ ഉണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസിനെയാണ് ആക്രമിച്ചത്.

ഇന്നു പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. കൊലക്കേസ് പ്രതി ബ്രഹ്മജിത്തിൻ്റെ നേതൃത്വത്തിലായിരുന്നു ആക്രമണം നടത്തിയത്. ഗ്രേഡ് എസ്ഐ ജയൻ, സീനിയർ സിപിഒ അജു, സിപിഒമാരായ ഷനോജ്, ശ്യാം എന്നിവർക്കാണ് പരുക്കേറ്റത്.

നല്ലെങ്കരയിൽ വെച്ച് സഹോദരങ്ങളായ അൽത്താഫും അഹദുമാണ് പിറന്നാൾ പാർട്ടി സംഘടിപ്പിച്ചത്. ഇവരുടെ സുഹൃത്തുക്കളായ ബ്രഹ്മജിത്തും എബിനും അഷ്ലിനും ഷാർബലും ബെർത്ത് ഡെ പാർട്ടിക്ക് എത്തിയിരുന്നു.

തുടർന്ന് അൽത്താഫിൻ്റെ വീടിന് അടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ നടന്ന ബർത്ത്ഡെ പാർട്ടിക്കിടെ സംഘം ലഹരി ഉപയോഗിക്കുകയായിരുന്നു. പിന്നാലെ വീട്ടിലേയ്ക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിലേയ്ക്ക് എത്തി.

അൽത്താഫിൻ്റെ വീടിന് സമീപത്തേക്ക് എത്തിയ സംഘം തുടർന്ന് ഏറ്റുമുട്ടുകയായിരുന്നു. സംഭവം കണ്ട് ഭയന്ന് പോയ അൽത്താഫിന്റെ മാതാവ് തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്.

ഈ സ്ഥലത്തേക്ക് എത്തിച്ചേർന്ന പൊലീസ് സംഘത്തിന് നേരെ അക്രമിസംഘം വടിവാളും കമ്പിവടികളുമായെത്തി ആക്രമിക്കുകയായിരുന്നു. മൂന്ന് പൊലീസ് ജീപ്പുകൾ സംഘം അടിച്ച് തകർക്കുകയും ചെയ്തിട്ടുണ്ട്.

തുടർന്ന് കൂടുതൽ പോലീസ് എത്തിയാണ് പ്രതികളെ പിടികൂടിയത്. കൊലപാതകം ഉൾപ്പെടെ എട്ടു കേസുകളിൽ പ്രതിയാണ് ബ്രഹ്മജിത്ത്.

Summary: In Thrissur, a group of goons attacked a police team, injuring four officers. The assault occurred following a clash during a drug party, prompting police intervention

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

Related Articles

Popular Categories

spot_imgspot_img