പോലീസ് സ്റ്റേഷന്റെ വാതിൽ തുറന്ന് ഇറങ്ങിയോടിയത് പോക്സോ കേസ് പ്രതി; ന​ഗരം മുഴുവൻ അരിച്ചുപെറുക്കിയിട്ടും പൊടിപോലുമില്ല; സംഭവം ആലുവയിൽ

കൊച്ചി: പോലീസിന്റെ കസ്റ്റഡിയിലിരുന്ന പോക്സോ കേസ് പ്രതി ചാടിപ്പോയി. ആലുവ പോലീസ് സ്റ്റേഷനിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. എറണാകുളം മൂക്കന്നൂർ സ്വദേശി ഐസക് ബെന്നിയാണ് രക്ഷപ്പെട്ടത്. പോലീസ് സ്റ്റേഷന്റെ മുകളിലത്തെ നിലയിലെ വാതിൽ തുറന്നാണ് ഇയാൾ കടന്നു കളഞ്ഞത്. പോക്സോ കേസിൽ പ്രതിയായ 22 വയസുകാരനെ ഇന്നലെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത് എടുത്തത്.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് രക്ഷപ്പെട്ട ഐസക് ബെന്നി. ഇന്നലെയാണ് ഐസക്കിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.

പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് രാവിലെ പ്രതിയെ കോടതിയിൽ ഹാജരാക്കാൻ ഇരിക്കുന്നതിനിടയിലാണ് സെല്ലിൽ നിന്ന് പ്രതി ചാടിപ്പോയത്. സ്റ്റേഷനിൽ പോലീസുകാർ ഉള്ളപ്പോൾ തന്നെയാണ് ഐസക് രക്ഷപ്പെട്ടത്. പോലീസുകാരുടെ കണ്ണുവെട്ടിച്ച് ഇയാൾ ഇറങ്ങിയോടുകയായിരുന്നു. ഐസക് ബെന്നിയെക്കുറിച്ച് ഇതുവരെ പൊലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

Related Articles

Popular Categories

spot_imgspot_img