പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ നിര്‍ത്തി

തിരുവനന്തപുരം: സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ നിര്‍ത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇന്ത്യാ പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

ഏപ്രില്‍ 21ന് തുടങ്ങിയ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ മേയ് 30 വരെ നീളുന്നതായിരുന്നു. ജില്ലാതല, യോഗങ്ങളില്‍ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്തിരുന്നു.

തിരുവനന്തപുരത്തായിരുന്നു വാര്‍ഷികാഘോഷ പരിപാടിയുടെ സമാപനം വച്ചിരുന്നത്. ഇതുവരെ എട്ട് ജില്ലകളില്‍ വാര്‍ഷികാഘോഷ പരിപാടികള്‍ നടന്നിരുന്നു.

അതേസമയം, സിവില്‍ ഡിഫന്‍സ് അധികാരം ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.

ചീഫ് സെക്രട്ടറിമാര്‍ക്കാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുള്ളത്. സിവില്‍ ഡിഫന്‍സ് പ്രകാരം നിലവില്‍ ജില്ലാ കലക്ടര്‍ക്കുള്ള അധികാരങ്ങള്‍ ഉപയോഗിക്കണം എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയിരിക്കുന്ന പുതിയ നിര്‍ദേശം.

എക്‌സ്‌ക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരം കൂടിയുള്ള ഉദ്യോഗസ്ഥനാണ് ജില്ലാ കലക്ടര്‍. അടിയന്തര സാഹചര്യങ്ങളില്‍ പ്രയോഗിക്കാവുന്ന എല്ലാ അധികാരങ്ങളും കലക്ടര്‍ക്കുണ്ട്.

അത്യാവശ്യ ഘട്ടങ്ങളില്‍ ഒരാളെ അറസ്റ്റു ചെയ്യുവാനുള്ള അധികാരം വരെ ജില്ലാ കലക്ടര്‍ക്കുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു

ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു പാലാ രാമപുരത്ത് സാമ്പത്തിക തർക്കത്തെ...

ലൈംഗിക അധിക്ഷേപം നടത്തിയെന്ന് പരാതി

ലൈംഗിക അധിക്ഷേപം നടത്തിയെന്ന് പരാതി തിരുവനന്തപുരം: തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡില്‍ വനിതാ ജീവനക്കാരിക്ക്...

പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് 19 കാരന് ദാരുണാന്ത്യം

പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് 19 കാരന് ദാരുണാന്ത്യം തിരുവനന്തപുരം: കനത്ത മഴയിലും കാറ്റിലും...

അടുത്ത നാല് ദിവസത്തെ മഴമുന്നറിയിപ്പുകൾ

അടുത്ത നാല് ദിവസത്തെ മഴമുന്നറിയിപ്പുകൾ തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന മഴ വരും...

വെളിച്ചെണ്ണയിൽ അമിതലാഭം നേടാൻ തിരിമറികൾ

വെളിച്ചെണ്ണയിൽ അമിതലാഭം നേടാൻ തിരിമറികൾ സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ വില കുതിക്കുന്നു. വില കുത്തനെ...

കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയും

കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയും ആലപ്പുഴ: കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും താൻ പറയാനുള്ളത്...

Related Articles

Popular Categories

spot_imgspot_img