web analytics

വായനാശീലത്തിനും പ്രോജക്ടിനും ഇനി ‘ഗ്രേസ് മാർക്ക്’; എസ്.എസ്.എൽ.സി പരിഷ്‌കരണം പ്രഖ്യാപിച്ച് മന്ത്രി വി. ശിവൻകുട്ടി

വായനാശീലത്തിനും പ്രോജക്ടിനും ഇനി ‘ഗ്രേസ് മാർക്ക്’; എസ്.എസ്.എൽ.സി പരിഷ്‌കരണം പ്രഖ്യാപിച്ച് മന്ത്രി വി. ശിവൻകുട്ടി

മാർക്സിസ്റ്റ് സൈദ്ധാന്തികനും ചിന്തകനുമായിരുന്ന പി. ഗോവിന്ദപിള്ളയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് പുല്ലുവഴി ജയകേരളം ഹയർ സെക്കന്ററി സ്കൂളിൽ നിർമ്മിച്ച സ്മാരക കവാടം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികളും അധ്യാപകരും ജനപ്രതിനിധികളും പങ്കെടുത്ത ചടങ്ങിൽ വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനങ്ങളാണ് മന്ത്രി നടത്തിയത്.

എസ്.എസ്.എൽ.സി ഗ്രേസ് മാർക്ക് സംവിധാനത്തിൽ സമഗ്രമായ പരിഷ്‌കരണം നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.

കലാ-കായിക നേട്ടങ്ങൾക്കൊപ്പം വിദ്യാർത്ഥികളുടെ വായനാശീലവും പ്രോജക്ട് പ്രവർത്തനങ്ങളിലെ സജീവ പങ്കാളിത്തവും ഇനി ഗ്രേസ് മാർക്ക് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളായി പരിഗണിക്കും.

പഠനമികവിനൊപ്പം വ്യക്തിത്വ വികസനവും സൃഷ്‌ടിപരമായ ഇടപെടലുകളും പ്രോത്സാഹിപ്പിക്കുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

അക്ഷരങ്ങളെയും അറിവിനെയും പൊതുചർച്ചകളുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന വ്യക്തിത്വമായിരുന്നു പി. ഗോവിന്ദപിള്ളയെന്ന് മന്ത്രി അനുസ്മരിച്ചു.

അദ്ദേഹത്തിന്റെ ചിന്തകളും എഴുത്തുകളും പുതുതലമുറയ്ക്ക് സാമൂഹിക ഉത്തരവാദിത്വബോധം നൽകുന്നതാണെന്നും വിദ്യാഭ്യാസം പരീക്ഷാഫലങ്ങളിൽ ഒതുങ്ങുന്ന പ്രക്രിയയല്ലെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിനിടെ, പി.ജിയുടെ സഹോദരനും സ്കൂളിന്റെ മുൻ മാനേജരുമായിരുന്ന ഡോ. കെ. പി. ബാലകൃഷ്ണപിള്ളയുടെ സ്മരണാർത്ഥം സ്കൂളിന്റെ കിഴക്കൻ ബ്ലോക്ക് നാമകരണം ചെയ്തതിന്റെ ഉദ്ഘാടനവും നടന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ചയിൽ സമൂഹത്തിന്റെ പങ്ക് നിർണായകമാണെന്ന് പ്രസംഗകർ അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ജയകേരളം സ്കൂളിന്റെ പേര് സുവർണ്ണാക്ഷരങ്ങളാൽ രേഖപ്പെടുത്തപ്പെടുമെന്ന് എം.പി ബെന്നി ബെഹനാൻ പറഞ്ഞു.

സാമൂഹിക-സാംസ്കാരിക പൈതൃകം സംരക്ഷിച്ച് മുന്നേറുന്ന സ്ഥാപനമാണ് ജയകേരളമെന്ന് എം.എൽ.എ എൽദോസ് കുന്നപ്പിള്ളിൽ അഭിപ്രായപ്പെട്ടു.

ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സാംസ്കാരിക പരിപാടികളും അനുസ്മരണ പ്രഭാഷണങ്ങളും സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ ചടങ്ങിന് നിറം കൂട്ടി.

പ്രിൻസിപ്പൽ സുമിത ബിന്ദു സ്വാഗതം ആശംസിച്ച ചടങ്ങിൽ അഡ്വ. എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.പി ബെന്നി ബെഹനാൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് അംഗം മാത്യു തരകൻ, എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം മുബാസ് എം.എച്ച്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേരി പൗലോസ്, പി. ഗോവിന്ദപിള്ളയുടെ മകൾ ആർ. പാർവതിദേവി, രായമംഗലം പഞ്ചായത്ത് അംഗങ്ങളായ തോമസ് എൻ.സി, ഐസക് മാത്യു, സ്കൂൾ മാനേജർ എം.ജി. രാധാകൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് പി.വി. രാധാകൃഷ്ണൻ, മാനേജർ ഇൻചാർജ് ശാരദ മോഹൻ, അലുമിനി ആൻഡ് റിട്ടയർഡ് അസോസിയേഷൻ പ്രസിഡന്റ് ആർ.എം. രാമചന്ദ്രൻ, പുല്ലുവഴി സെന്റ് തോമസ് പള്ളി വികാരി, സെന്റ് ഗ്രിഗോറിയസ് ചർച്ച് വികാരി എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് സ്മിത താരു നന്ദി രേഖപ്പെടുത്തി.

English Summary

Education Minister V. Sivankutty inaugurated a memorial gate at Jayakeralam Higher Secondary School in Pulluvazhi to mark the birth centenary of Marxist thinker P. Govindapillai. During the event, he announced comprehensive reforms to the SSLC grace mark system, stating that students’ reading habits and active participation in projects will also be considered along with achievements in arts and sports. A school block was also named in memory of Dr. K.P. Balakrishnapillai. The function was attended by public representatives, teachers, students, and local leaders.

pg-birth-centenary-sslc-grace-mark-reform-pulluvazhi

P Govindapillai, SSLC Reform, V Sivankutty, Jayakeralam School, Kerala Education, Grace Mark Policy

spot_imgspot_img
spot_imgspot_img

Latest news

‘കേരള സ്റ്റോറി 2’ന് ഹൈക്കോടതിയുടെ സ്റ്റേ; റിലീസ് 15 ദിവസത്തേക്ക് തടഞ്ഞു

‘കേരള സ്റ്റോറി 2’ന് ഹൈക്കോടതിയുടെ സ്റ്റേ; റിലീസ് 15 ദിവസത്തേക്ക് തടഞ്ഞു കൊച്ചി:...

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും കണ്ണൂർ: ആരോഗ്യ മന്ത്രി...

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത്

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത് ന്യൂയോർക്ക്:2025-ൽ ലോകത്ത് കൊല്ലപ്പെട്ട...

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി കണ്ണൂർ: ആരോഗ്യ...

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം ‘സുഖോയ്-57ഇ’ ഇന്ത്യ വാങ്ങുന്നു!

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം 'സുഖോയ്-57ഇ' ഇന്ത്യ...

Other news

എടക്കരയിൽ വഴിയാത്രക്കാർക്ക് നേരെ തേനീച്ച ആക്രമണം: ഹരിതകർമസേന അംഗത്തിനും തൊഴിലാളിക്കും പരിക്ക്

എടക്കരയിൽ വഴിയാത്രക്കാർക്ക് നേരെ തേനീച്ച ആക്രമണം: ഹരിതകർമസേന അംഗത്തിനും തൊഴിലാളിക്കും പരിക്ക് എടക്കര:...

ഉത്സാഹവും ഊർജ്ജവും വർധിക്കും; ഇന്നത്തെ നക്ഷത്രഫലം

ഉത്സാഹവും ഊർജ്ജവും വർധിക്കും; ഇന്നത്തെ നക്ഷത്രഫലം മേടം:കാര്യങ്ങളിൽ വിജയം, സ്ഥാനലാഭം, സ്ഥാനക്കയറ്റം എന്നിവയ്ക്ക്...

സ്പീക്കർക്കെതിരെ അന്വേഷണം വേണം; ഗൂഢാലോചന ആരോപിച്ച് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് നിയമസഭാ...

തുറവൂരിലെ മരണത്തിൽ ദുരൂഹത നീങ്ങി! രാധയുടേത് സ്വാഭാവിക മരണം; മൃതദേഹം കുഴിച്ചുമൂടിയ ഗിരീഷിനെ വിട്ടയക്കും

തുറവൂരിലെ മരണത്തിൽ ദുരൂഹത നീങ്ങി! രാധയുടേത് സ്വാഭാവിക മരണം; മൃതദേഹം കുഴിച്ചുമൂടിയ...

പക്ഷിപ്പനി ഭീതി: ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിക്കും മുട്ടയ്ക്കും സൗദി അറേബ്യയിൽ നിരോധനം

പക്ഷിപ്പനി ഭീതി: ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിക്കും മുട്ടയ്ക്കും സൗദി...

‘ഇത് സാധാരണ പ്രതിഷേധമല്ല, വധശ്രമം’; മന്ത്രിക്ക് കഴുത്തിന് പരിക്കെന്ന് എം.വി ജയരാജൻ

'ഇത് സാധാരണ പ്രതിഷേധമല്ല, വധശ്രമം'; മന്ത്രിക്ക് കഴുത്തിന് പരിക്കെന്ന് എം.വി ജയരാജൻ കണ്ണൂർ:...

Related Articles

Popular Categories

spot_imgspot_img