ഇതരസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്നഓരോ മുട്ടയ്ക്കും രണ്ടുപൈസ എൻട്രി ഫീസ്;ഹൈക്കോടതിയിൽ ഹർജി

കൊച്ചി: മുട്ടയ്ക്കും എൻട്രിഫീസ് ഏർപ്പെടുത്തിയതിൽ ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഹർജി. ഇതരസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലെത്തിക്കുന്ന മുട്ടയ്ക്കാണ് ചെക്‌പോസ്റ്റുകളിൽ എൻട്രിഫീസ് ഏർപ്പെടുത്തിയത്.Petition in High Court questioning entry fee for egg too

ഒരു മുട്ടയ്ക്ക് രണ്ടുപൈസയാണ് എൻട്രി ഫീസ്. മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ ജൂലായ് 31-നാണ് ഇത്തരത്തിൽ ഒരു ഉത്തരവിറക്കിയത്. ഹർജിയിൽ ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് സെപ്റ്റംബർ 26-ന് വാദം കേൾക്കും.

ജി.എസ്.ടി. നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. മുട്ടവിപണന ബിസിനസ് നടത്തുന്ന എറണാകുളം സ്വദേശി അബ്ദുൾ റഹിമാനടക്കമുള്ളവരാണ് ഹർജിക്കാർ.

കാർഷിക ഉത്‌പന്നവും അവശ്യവസ്തുവുമായ മുട്ട, പഴം, പച്ചക്കറി തുടങ്ങിയവയ്ക്ക് ജി.എസ്.ടി. നിയമത്തിൽ നികുതി ഒഴിവാക്കിയിട്ടുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

അന്യസംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന ഈ മുട്ടകൾ പകർച്ചവ്യാധികൾക്ക് കാരണമാകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള പരിശോധനയ്ക്കാണ്
ഈ തുക ഈടാക്കുന്നതെന്ന് സർക്കാർ വിശദീകരണ പത്രികയിൽ പറയുന്നു.

റീജണൽ ലാബോറട്ടറികളിലെ പരിശോധനയ്ക്കാണ്
എൻട്രി ഫീസിനത്തിൽ പിരിക്കുന്ന ഈ തുക വിനിയോഗിക്കുന്നത്, അതിനെ നികുതിയായി കണക്കാക്കാനാകില്ലെന്നും വിശദീകരണത്തിൽ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

Other news

Related Articles

Popular Categories

spot_imgspot_img