വാളശ്ശേരിൽ റിവർ സ്വിമ്മിംഗ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സജി വാളശ്ശേരിൽ സാറിന്റെ ശിക്ഷണത്തിൽ സൗജന്യമായി നീന്തൽ പരിശീലനം നടത്തുകയും ചെയ്ത 8 വയസ്സ് മുതൽ 70 വയസ്സ് വരെയുള്ള 35 പഠിതാക്കൾ ഇന്ന് ആലുവ പുഴ 780 മീറ്റർ നീന്തി കടന്നു. തുടർന്ന് നടന്ന ചടങ്ങിൽ പ്രശസ്ത സിനിമ സംവിധായകനും എഴുതുകാരനുമായ ശ്രീ സിറാജ് റെസ ഉദ്ഘടനം ചെയ്തു സംസാരിച്ചു.





ഇനി ഒരു മുങ്ങി മരണം ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ പതിനാറു കൊല്ലമായി സൗജന്യമായി നീന്തൽ പഠനം നടത്തി വരുന്ന ക്ലബ് ആണ് ആലുവ ദേശം കടവിൽ സ്ഥിതി ചെയ്യുന്ന വാളശ്ശേരിൽ റിവർ സ്വിമ്മിംഗ് ക്ലബ്. നാളിതുവരെയും 12,000 ആളുകളെ നീന്തൽ പഠിപ്പിക്കാൻ ക്ലബ് ന് കഴിഞ്ഞു.
യാധൊരു ഫീസോ ദക്ഷിണയോ മറ്റു പ്രതിഫലമോ മേടിക്കാതെ ആണ് ക്ലബ് പ്രവർത്തിച്ചു വരുന്നത്. എല്ലാ വർഷവും നവംബർ 1 മുതൽ മെയ് 31 വരെ ആണ് ക്ലാസുകൾ നടത്തപെടുന്നത്. നീന്തൽ പരിശീലനം കൊടുക്കുകയും അതിനു ഒടുവിൽ 780 മീറ്റർ പുഴ നീന്തിക്കുകയും ആണ് ക്ലബ് ചെയ്തു വരുന്നത്. പുഴ നീന്തി കടന്നതിനു ശേഷവും ക്ലബ്ബിൽ പരിശീലനം നടത്താവുന്നതാണ്. നീന്തൽ കൂടാതെ കയാക്കിങ് പരിശീലനവും ക്ലബ് നൽകി വരുന്നു. ഭിന്നശേഷിക്കാർക്കും ക്ലബ് പരിശീലനം നൽകി വരുന്നുണ്ട്.
ഇത്തരത്തിൽ ക്ലബ്ബിൽ പരിശീലനം ചെയ്തു വന്ന 35 പഠിതാക്കൾ ഇന്ന് പുഴ നീന്തി കടന്നു. 12 കുട്ടികളും 23 മുതിർന്നവരും ആണ് ഇന്ന് പുഴ നീന്തി കടന്നത്. ഏറ്റവുംപ്രായം കുറഞ്ഞ ആരവ് ആനന്ദ്(8 വയസ്സ് ) മുതൽ 70 വയസ്സുള്ള അബ്ദുൽ അസിസ് വരെയുള്ള പഠിതാക്കൾ ഇവരിൽ ഉൾപെടും. ഒരു വീട്ടിലെ അച്ഛനും മക്കളും അടക്കം മുന്ന് പേര് ഇന്ന് ഒരുമിച്ചു പുഴ നീന്തി എന്ന വെത്യസ്തതും ഇന്നത്തെ നീന്തലിൽ ഉണ്ട്. രാവിലെ 6.30 ന് ആലുവ മണ്ഡപം കടവിൽ നിന്നും തുടങ്ങിയ നീന്തൽ 7 മണിയോട് കൂടി ആലുവ ദേശം കടവിൽ അവസാനിച്ചു.
ഇന്ന് പുഴ നീന്തി കടന്ന പഠിതാക്കൾ.
ആരവ് ആനന്ദ് (8)
ആരാധ്യ സൗരഭ് (9)
അരുൺ ആർ (9)
അതുൽ കൃഷ്ണ (10)
ഫാത്തിമ ജുമാന (10)
ആദം സ്റ്റീഫൻ ഡാനി (11)
അൽഫിയ മേരി വിനോജ് (11)
ആഷ്വിൻ കെ വി (11)
അക്ഷര സൗരഭ് (12)
ആഗ്നേൽ മേരി ഡാനി (13)
ദിൽന ഫാത്തിമ (14)
ജൂനിത വി എ (29)
Dr നിഷ ആർ നായർ (31)
സന്ധ്യ അജിത് (52)
നിഹാദ് നബീൽ (16)
ബാദുഷ ബാബു (23)
അഭയ് കെ ബി (24)
പെട്രോസ് എം (25)
സുനിഷ് കെ എ (25)
എബിൻ ഇ വി (27)
പവൻ തോമസ് (29)
എസ് എസ് ദേവ് (29)
അസ്ഫൽ അലി (32)
അൽത്താഫ് ഹുസൈൻ (32)
നിയാസ് പി കെ (32)
ഷിഹാബുദീൻ പി എൻ (32)
സന്തോഷ് ശങ്കർ (34)
വിഷ്ണു വിനയൻ (35)
സജിത്ത് ടി എസ് (36)
നിബിൻ കെ സി (39)
വിനോദ് കെ പി (42)
സൗരഭ് സി സി (44)
ഷിബു അബ്ദുൽ റഹ്മാൻ (49)
അബ്ദുൽ അസിസ് (70)