മൂന്നു ദിവസത്തിനകം മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പഞ്ചായത്ത്, ജീവനോടെ ഹാജരായി “പരേതൻ”
പത്തനംതിട്ട: ജീവിച്ചിരിക്കുന്ന വ്യക്തിയോട് മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട നോട്ടീസ് നൽകിയ സംഭവത്തിൽ ക്ഷമ ചോദിച്ച് പത്തനംതിട്ട പ്രമാടം പഞ്ചായത്ത് അധികൃതർ.
ഇളകൊള്ളൂർ സ്വദേശിയായ 64 വയസ്സുകാരൻ ഗോപിനാഥൻ നായർ നേരിട്ട് പഞ്ചായത്ത് ഓഫീസിലെത്തി താൻ ജീവനോടെയുണ്ടെന്ന് ബോധ്യപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സാമൂഹിക സുരക്ഷാ പെൻഷൻ റദ്ദാക്കുന്നതിനായാണ് ഗോപിനാഥൻ നായർക്ക് പഞ്ചായത്ത് നോട്ടീസ് അയച്ചത്. മൂന്ന് ദിവസത്തിനകം മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്നായിരുന്നു നോട്ടീസിലെ നിർദേശം.
ഇത് ലഭിച്ചതോടെ മകൻ, ആധാർ കാർഡുമായി അച്ഛനെ പഞ്ചായത്ത് ഓഫീസിൽ നേരിട്ട് എത്തിച്ച് ജീവനോടെയുണ്ടെന്ന് തെളിയിക്കുമെന്ന് അറിയിച്ചിരുന്നു.
പഞ്ചായത്ത് അധികൃതർ ഇത് സാങ്കേതിക പിഴവിനെത്തുടർന്നുണ്ടായ സംഭവമാണെന്ന് വിശദീകരിച്ചു. ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ നിന്ന് ലഭിച്ച പട്ടികയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചതെന്നും പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി.
സംഭവത്തിൽ ഖേദം രേഖപ്പെടുത്തിയ ഉദ്യോഗസ്ഥർ, ഗോപിനാഥൻ നായറിന് പെൻഷൻ ലഭിക്കുന്നതിൽ ഇനി യാതൊരു തടസ്സവും ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.
English Summary
Pathanamthitta Pramadam Panchayat apologized after issuing a notice asking a living person to submit a death certificate to cancel his social security pension. The error came to light when 64-year-old Gopinathan Nair appeared in person at the panchayat office to prove he was alive. Officials termed it a technical mistake and assured that his pension would continue without any issues.
pathanamthitta-panchayat-death-certificate-notice-living-person-apology
Pathanamthitta news, Pramadam Panchayat, death certificate error, pension notice mistake, Kerala local body news, social security pension, administrative lapse









