web analytics

ബസ് നിര്‍ത്തിയില്ല; കലികയറിയ യാത്രക്കാരന്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ കഴുത്തിനു പിടിച്ചു, ഒഴിവായത് വൻ അപകടം

തിരുവമ്പാടി: ബസ് നിര്‍ത്താത്തതിനെ തുടർന്ന് രോഷാകുലനായ യാത്രക്കാരന്‍ ഡ്രൈവറുടെ കഴുത്തിനു പിടിച്ചു. സംഭവത്തെ തുടർന്ന് നിയന്ത്രണം വിട്ട ബസ് റോഡില്‍നിന്ന് അഞ്ചുമീറ്റര്‍ ദൂരത്തില്‍ തെന്നിമാറി. കക്കാടംപൊയില്‍ കുന്നുംവാഴപ്പുറത്ത് പ്രകാശനാ(43)ണ് ആക്രമണത്തിന് ഇരയായത്. ഇയാളെ മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.(Passenger attacked ksrtc driver)

സംഭവത്തിൽ മാങ്കയം ഉഴുന്നാലില്‍ അബ്രഹാമി(70)ന്റെ പേരില്‍ തിരുവമ്പാടി പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്. വീടിനു മുമ്പിലെത്തിയപ്പോള്‍ ബെല്ലടിച്ചിട്ടും വണ്ടി നിർത്താത്തതിനാലാണ് യാത്രക്കാരൻ ക്ഷുഭിതനായത്. തിരുവമ്പാടി-കക്കാടംപൊയില്‍ റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.

എന്നാൽ ബസ് യാത്രക്കാരന്‍ സ്റ്റോപ്പ് കഴിഞ്ഞതിനുശേഷമാണ് സ്വയം ബെല്ലടിച്ചതെന്നും വളവും തിരിവുമുള്ള വീതികുറഞ്ഞ ഇടമായതും എതിരേ ടിപ്പറുകള്‍ കടന്നുവന്നതും കാരണമാണ് നിർത്താതെ ഇരുന്നതെന്നും ഡ്രൈവര്‍ പറഞ്ഞു. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബഹളംവെക്കുകയൊന്നും ചെയ്യാതെ അക്രമിയുടെ പൊടുന്നനെയുള്ള കൈയേറ്റം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഡ്രൈവര്‍ പ്രതികരിച്ചു.

 

Read Also: 10 സെക്കൻഡ് പരസ്യ സ്ലോട്ടിന് 40 ലക്ഷം; മുഴുവനും വിറ്റു തീർന്നു; ചിരവവൈരികളുടെ പോരാട്ടത്തിൽ കോളടിച്ചത് ചാനലുടമകൾക്ക്

Read Also: ‘പാർട്ടി മാറുന്നു എന്നത് ഗോസിപ്പ് മാത്രം’; ഇടതുമുന്നണിക്കൊപ്പം ഉറച്ചു നിൽക്കുമെന്ന് ജോസ് കെ മാണി

Read Also: രോഗിയെ മ‍ർദിച്ചതിനെ ചൊല്ലി തർക്കം; തിരുവനന്തപുരം മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാർ തമ്മിലടിച്ചു

 

spot_imgspot_img
spot_imgspot_img

Latest news

”കൈ”പിടിച്ച് ഐഷാ പോറ്റി

''കൈ''പിടിച്ച് ഐഷാ പോറ്റി തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ...

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായി യുവമോർച്ച പ്രവർത്തകർ

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന്...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

Other news

കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റം; നിലപാട് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിൻ

കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റം; നിലപാട് വ്യക്തമാക്കി മന്ത്രി റോഷി...

മൂന്ന് തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന്; ബിജെപിക്ക് നിർണായകം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ കണ്ണും കാതും ഇന്ന് വിഴിഞ്ഞത്തേക്കും മറ്റ് രണ്ട്...

‘അവനൊപ്പം’; പ്രതിസന്ധി നേരിടാൻ ‘അതിജീവിതന്’ മനക്കരുത്ത് ഉണ്ടാകട്ടെ… രാഹുൽ മാങ്കൂട്ടത്തിലിനെ പരസ്യമായി പിന്തുണച്ച് ശ്രീനാദേവി കുഞ്ഞമ്മ

‘അവനൊപ്പം’; പ്രതിസന്ധി നേരിടാൻ ‘അതിജീവിതന്’ മനക്കരുത്ത് ഉണ്ടാകട്ടെ… രാഹുൽ മാങ്കൂട്ടത്തിലിനെ പരസ്യമായി...

നായാട്ടിന് പോയ അഭിഭാഷകൻ്റെ സ്കൂട്ടർ മറിഞ്ഞു; തോളത്ത് തൂക്കിയിട്ടിരുന്ന തോക്ക് പോട്ടി ദാരുണാന്ത്യം; സംഭവം കോട്ടയത്ത്

നായാട്ടിന് പോയ അഭിഭാഷകൻ്റെ സ്കൂട്ടർ മറിഞ്ഞു; തോളത്ത് തൂക്കിയിട്ടിരുന്ന തോക്ക് പോട്ടി...

‘ഇസ്ലാമിക് നാറ്റോ’ യാഥാർത്ഥ്യമാകുമോ? ഇന്ത്യയെ അത് എങ്ങനെ ബാധിക്കും

‘ഇസ്ലാമിക് നാറ്റോ’ യാഥാർത്ഥ്യമാകുമോ? ഇന്ത്യയെ അത് എങ്ങനെ ബാധിക്കും സൗദിയുടെ സാമ്പത്തിക കരുത്തും...

Related Articles

Popular Categories

spot_imgspot_img