പറ പറക്കാൻ പരളി സർവീസ് തുടങ്ങി; ലക്ഷദ്വീപിൽ നിന്നും മംഗലാപുരത്തെത്താൻ 7 മണിക്കൂർ; വികസനത്തിന് ചുക്കാൻ പിടിക്കാൻ അതിവേഗ ഫെറി സര്‍വീസ് ; നേട്ടം കൊച്ചിക്ക്

കൊച്ചി: മംഗളൂരുവിനും ലക്ഷദ്വീപിനും ഇടയില്‍ അതിവേഗ ഫെറി സര്‍വീസ് തുടങ്ങി. രണ്ട് സ്ഥലങ്ങളിലേക്കുമുള്ള യാത്രാ സമയത്തില്‍ അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെ  കുറവ് വരുമെന്നാണ് വിലയിരുത്തല്‍. പരളി എന്നാണ് അതിവേഗ ഫെറി സര്‍വീസിന് പേരിട്ടിരിക്കുന്നത്.

മേയ് മൂന്നിന് ലക്ഷദ്വീപില്‍ നിന്ന് മംഗളൂരുവിലെ പഴയ തുറമുഖത്തേക്ക് എത്തിയ ഫെറിയില്‍ 160 യാത്രക്കാര്‍  ഉണ്ടായിരുന്നു. വെറും ഏഴു മണിക്കൂറിൽ ലക്ഷദ്വീപില്‍ നിന്ന് മംഗളൂരുവിലേക്കു ഫെറി എത്തി. നേരത്തെ ഇതേ പാതയില്‍ യാത്ര പൂര്‍ത്തിയാക്കാന്‍  13 മണിക്കൂര്‍ ആയിരുന്നു വേണ്ടിയിരുന്നത്. പരീക്ഷണ സര്‍വീസുകള്‍ക്ക് ശേഷം മംഗളൂരു – ലക്ഷദ്വീപ് ടൂറിസ്റ്റ് ലൈനര്‍ സേവനം ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ് കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന് കീഴിലുള്ള ലക്ഷദ്വീപ് ഐലന്‍ഡ്സ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി.

പശ്ചിമഘട്ടത്തിലെ ഇക്കോ ടൂറിസം, വിദ്യാഭ്യാസ ടൂറിസം, ആരോഗ്യ ടൂറിസം, വിശ്രമ വിനോദസഞ്ചാരം എന്നിവയെല്ലാം എളുപ്പമാക്കുകയും സുഗമമാക്കുകയും ചെയ്യുന്നതിന്റെ ആദ്യപടിയാണ് ഈ തുടക്കം.

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

Related Articles

Popular Categories

spot_imgspot_img