പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയായ പെൺകുട്ടിപൊലീസ് കസ്റ്റഡിയിൽ. ഇന്നലെ രാത്രി 8.30നു കൊച്ചി വിമാനത്താവളത്തിൽ തിരികെയെത്തിയതിനു പിന്നാലെയാണ് പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
വടക്കേക്കര പൊലീസാണ് നടപടിയുമായി എത്തിയത്. (Panthirankav domestic violence case; girl in police custody)
അവസാന വിഡിയോ പെണ്‍കുട്ടി യുട്യൂബില്‍ അപ്‌ലോഡ് ചെയ്തത് ഡല്‍ഹിയില്‍ നിന്നാണെന്ന് കണ്ടെത്തിയിരുന്നു.`
പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ പെൺകുട്ടി രാജ്യം വിട്ടിട്ടില്ലെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം.
താന്‍ സുരക്ഷിതണെന്നും, സമ്മര്‍ദം കൊണ്ടാണ് വീട്ടില്‍നിന്ന് മാറി നില്‍ക്കുന്നത്. എന്തുകൊണ്ടാണ് മുൻപ് ഭര്‍ത്താവിനെതിരെ അങ്ങനെ പറയേണ്ടി വന്നതെന്ന് നേരത്തേ പറഞ്ഞതാണ്. സമ്മര്‍ദം താങ്ങാന്‍ പറ്റുന്നതിനപ്പുറമായതു കൊണ്ടാണ് യുട്യൂബില്‍ വിഡിയോ പങ്കുവയ്ക്കുന്നതെന്നും യുവതി വീഡിയോയിൽ പറഞ്ഞിരുന്നു.
യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരനും പിതാവും രംഗത്തെത്തിയിരുന്നു. യുവതി നിലപാട് മാറ്റിയത് രാഹുലിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാവാം എന്നും സഹോദരന്‍ പറഞ്ഞു. യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് ഇവരുടെ അമ്മയും പറഞ്ഞിരുന്നു. ഇതിനിടെയാണ് പെൺകുട്ടി കൊച്ചിയിൽ തിരികെയെത്തിയത്.