പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; പ്രതി രാഹുലിന്‍റെ അമ്മക്കും സഹോദരിക്കും മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ഇരുവര്‍ക്കും മുൻകൂർ ജാമ്യം നൽകിയത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയാൽ സ്റ്റേഷൻ ജാമ്യത്തിൽ തന്നെ വിട്ടയക്കണം എന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്.

ഗാർഹിക പീഡന കേസിൽ ഒന്നാം പ്രതി രാഹുലിൻ്റെ അമ്മ ഉഷാ കുമാരിയും സഹോദരി കാർത്തികയും രണ്ടും മൂന്നും പ്രതികളാക്കിയിരുന്നു. സ്ത്രീധന പീഡന കുറ്റം ചുമത്തിയതിനു പിന്നാലെയാണ് ഇവർ മുൻകൂർ ജാമ്യം തേടിയത്. ചോദ്യംചെയ്യലിന് ഹാജരാകാൻ രണ്ടു തവണ അന്വേഷണ സംഘം നോട്ടീസ് നൽകിയെങ്കിലും ഇവർ ഹാജരായിരുന്നില്ല.

അതേസമയം, രാഹുലിനെ വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ തുടരുകയാണ്. കേസില്‍ രാഹുലിനെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥൻ ശരത്‍ലാലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 31 ലേക്ക് മാറ്റിയിരുന്നു. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.

 

Read Also: ക്ഷേമപെൻഷൻ വിതരണത്തിന് 800 കോടി വേണം,ജീവനക്കാർക്ക് വിരമിക്കൽ ആനുകൂല്യം നൽകാൻ 7500 കോടിയും : കേരളം ഇന്ന് 3500 കോടി രൂപ കടമെടുക്കും

Read Also: കനത്ത മഴ; വര്‍ക്കല പാപനാശം ബലി മണ്ഡപത്തിന്റെ പിന്‍ഭാഗത്തെ കുന്നിടിഞ്ഞു: കൂറ്റൻ കല്ലുകൾ വഴിയിലേക്ക് പതിച്ചു; അപകടം ഒഴിവായത് പുലർച്ചെയായതിനാൽ

Read Also: 28.05.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

spot_imgspot_img
spot_imgspot_img

Latest news

എൻഎം വിജയൻ്റെ ആത്മഹത്യ; എം.എൽ.എ ഐസി ബാലകൃഷ്ണൻ അടക്കം മൂന്ന് പേർക്ക് മുൻകൂർ ജാമ്യം

വയനാട്ടിലെ കോൺ​ഗ്രസ് നേതാവ് എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ എംഎൽഎ...

നബീസ കൊലക്കേസ്; ദമ്പതികൾക്ക് ജീവപര്യന്തം ശിക്ഷ

നോമ്പു കഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾക്ക്...

പാറശാല ഷാരോൺ കൊലക്കേസ്; ശിക്ഷാ വിധി ഇന്നില്ല

തിരുവനന്തപുരം: പാറശാലയില്‍ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഇന്നില്ല....

മത്സരയോട്ടം, ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 61കാരന് ദാരുണാന്ത്യം; 9 കുട്ടികൾ അടക്കം 49 പേർക്ക് പരുക്ക്

കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്ന് മൂ​ന്നാ​റി​ലേ​ക്ക് പോ​യ വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്...

Other news

വിവരം നൽകുന്നവർക്ക് 20,000 പൗണ്ട് പാരിതോഷികം ! വമ്പൻ പ്രഖ്യാപനവുമായി ലണ്ടൻ പോലീസ്; ചെയ്യേണ്ടത് ഇത്രമാത്രം…

ലണ്ടൻ പോലീസ് ഒരു കേസിൽ 20,000 പൗണ്ട് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് എന്ന...

ഗുരുതരാവസ്ഥയിലായ സ്വന്തം കുഞ്ഞിനെ കടിച്ചെടുത്ത് മൃ​ഗാശുപത്രിയിലെത്തിച്ച് അമ്മനായ ! വീഡിയോ

ഗുരുതരാവസ്ഥയിൽ ജീവൻ നഷ്ടമാകുന്ന അവസ്ഥയിലുള്ള സ്വന്തം നായക്കുഞ്ഞിനെ കടിച്ചെടുത്ത് മൃ​ഗാശുപത്രിയിലെത്തിച്ച് അമ്മനായ....

നബീസ കൊലക്കേസ്; ദമ്പതികൾക്ക് ജീവപര്യന്തം ശിക്ഷ

നോമ്പു കഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾക്ക്...

നെടുമങ്ങാട് ബസ് അപകടം; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: നെടുമങ്ങാട് ബസ് അപകടത്തിൽ ഡ്രൈവർക്കെതിരെ നടപടി. ഡ്രൈവർ അരുൾദാസിന്റെ ലൈസൻസ്...

പാറശാല ഷാരോൺ കൊലക്കേസ്; ശിക്ഷാ വിധി ഇന്നില്ല

തിരുവനന്തപുരം: പാറശാലയില്‍ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഇന്നില്ല....

ഹൃദയാഘാതം സംഭവിച്ച ഗൃഹനാഥയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന് വഴിമുടക്കി ഡോക്ടർ; പിണറായിക്കാരന് പണി നൽകി എം.വി.ഡി

കണ്ണൂർ: ഹൃദയാഘാതം സംഭവിച്ച ഗൃഹനാഥയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന് വഴിമുടക്കിയത് ഡോക്ടർ....
spot_img

Related Articles

Popular Categories

spot_imgspot_img