കിണറ്റിൽ വീണ പുലിയെ മയക്കുവെടി വെയ്ക്കാതെ പുറത്തെത്തിച്ച് ദൗത്യസംഘം

പാലക്കാട്: നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു. ആറര മണിക്കൂർ നീണ്ട രക്ഷാ ദൗത്യത്തിന് പിന്നാലെയാണ് മയക്കുവെടിവെയ്ക്കാതെ പുലിയെ കൂട്ടിൽകയറ്റി പുറത്തെത്തിച്ചത്.

പുലിയുടെ ആരോഗ്യ നില പരിശോധിച്ച ശേഷം ഉൾകാടിനുള്ളിലേക്ക് വിടാനാനാണ് വനംവകുപ്പിന്‍റെ തീരുമാനം. ഇന്നലെ രാത്രിയോടെയാണ് പുലയമ്പാറ സ്വദേശി ജോസിന്‍റെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ കിണറ്റിൽ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമം തുടങ്ങുകയായിരുന്നു. കിണറ്റിലേക്കിറക്കുന്നതിനായി കൂടും കൊണ്ടുവന്നു. ഡിഎഫ്ഒയും എംഎൽഎയും ഉള്‍പ്പെടെയുള്ളവരും സ്ഥലത്തെത്തി.

പുലിയെ കൂട്ടിൽ കയറ്റി പുറത്തെത്തിക്കാനുള്ള ദൗത്യം പരാജയപ്പെട്ടാൽ മാത്രം മയക്കുവെടിവെച്ച് പുറത്തെത്തിക്കാനും തീരുമാനിച്ചിരുന്നു.

ഇതിനായി വെറ്ററിനറി ഡോക്ടര്‍ ഡേവിഡ് എബ്രഹാമും സ്ഥലത്തെത്തി. എന്നാൽ, ഇതിനിടെ അര്‍ധരാത്രി 12.20ഓടെ പുലിയെ കൂട്ടിൽ കയറ്റിയ ശേഷം പുറത്തെത്തിക്കുകയായിരുന്നു. ആറര മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് പുലിയെ പുറത്തെത്തിക്കാനായത്.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

എം.എം. മണിയുടെ ഗൺമാൻ 3.59 ലക്ഷം രൂപ നൽകണം

എം.എം. മണിയുടെ ഗൺമാൻ 3.59 ലക്ഷം രൂപ നൽകണം കൊച്ചി: എം.എം. മണിയുടെ...

22 കാരിയുടെ ആവശ്യംകേട്ട് അമ്പരന്ന് ആളുകൾ

22 കാരിയുടെ ആവശ്യംകേട്ട് അമ്പരന്ന് ആളുകൾ “തനിക്കിപ്പോൾ ഇനി ഒമ്പത് മാസം മാത്രമേ...

അഞ്ച് ദിവസം മഴ; ഇന്നത്തെ മഴ മുന്നറിയിപ്പ്

അഞ്ച് ദിവസം മഴ; ഇന്നത്തെ മഴ മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം...

31കാരനെ വിവാഹം കഴിച്ച 18 കാരി രാധിക

31കാരനെ വിവാഹം കഴിച്ച 18 കാരി രാധിക മലയാളി പ്രേക്ഷകർക്ക് എക്കാലവും പ്രിയപ്പെട്ടവരാണ്...

യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നു

യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നു ആലുവ: ആലുവയിൽ ലോഡ്ജ് മുറിയിൽ യുവതിയെ...

ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു

ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു തൃശൂര്‍: ടെച്ചിങ്‌സ് നല്‍കിയില്ലെന്നാരോപിച്ച് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. തൃശൂര്‍...

Related Articles

Popular Categories

spot_imgspot_img