ഇടുക്കി കട്ടപ്പന കേന്ദ്രീകരിച്ച് വിവിധ ജില്ലകളിൽ നിന്നും വിസാ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പനയിലെത്തിയാണ് പാലാ പോലീസ് പ്രതിയായ തങ്കമണി സ്വദേശി റോബിൻ ജോസ് (35) നെ അറസ്റ്റ് ചെയ്തത്. Pala police arrested the suspect in the visa fraud case
ഇറ്റലിയിൽ കൊണ്ടുപോകാനായി പാലാ സ്വദേശിയിൽ നിന്നും 6.5 ലക്ഷം രൂപ തട്ടിയെടുത്തതിനാണ് കേസ്. ഇറ്റലിയ്ക്ക് പുറപ്പെട്ട പരാതിക്കാരന് വീസ രേഖകൾ വ്യാജമായതിനാൽ എത്താനായില്ല. തുടർന്ന് നൽകിയ പരാതിയിലാണ് ഇയാൾക്കെതിരെ വഞ്ചനാക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.