ഇടുക്കി മൂന്നാര്‍ റോഡില്‍ നടുറോഡില്‍ വീണ്ടും പടയപ്പ. നല്ലതണ്ണി കല്ലാറിലെ മാലിന്യ പ്ലാന്റിന് സമീപത്ത് വച്ച് പടയപ്പയുടെ മുന്‍പില്‍പ്പെട്ട അഞ്ചുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് ആറിനാണ് സംഭവം. പടയപ്പ രണ്ട് വാഹനങ്ങള്‍ക്ക് ചെറിയ തോതില്‍ കേടുപാടുകള്‍ വരുത്തി.
കോന്നിയിയില്‍ നിന്നെത്തിയ വൈദികനും മറ്റു നാലു യുവാക്കളും രണ്ടു വാഹനങ്ങളിലായി കല്ലാറില്‍ നിന്ന് മൂന്നാറിലേക്കു വരുന്നതിനിടയിലാണ് പടയപ്പയുടെ മുന്‍പില്‍പ്പെട്ടത്. ഇരു കാറുകളും റോഡിലിട്ട് ഇവര്‍ പടയപ്പയെ തടയാന്‍ ശ്രമിച്ചു. പടയപ്പ നേരെ വന്നതോടെ ഇവര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയോടി.
യുവാക്കള്‍ ആനയെ മടക്കി അയയ്ക്കാനായി ബഹളം വച്ചതോടെ ആന പ്രകോപിതനായി ചിന്നംവിളിച്ചു കൊണ്ട് വാഹനങ്ങള്‍ക്കിടയിലൂടെ യുവാക്കള്‍ക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു. ആന പോയ ശേഷം വൈദികനും യുവാക്കളും മടങ്ങിയെത്തി യാത്ര തുടര്‍ന്നു.
Read More: കുട്ടികൾക്കുള്ള 7737 കിലോ അരി കടത്തി; അധ്യാപകർക്കെതിരെ ക്രിമിനൽ നടപടി; 2.88ലക്ഷം രൂപ ഈടാക്കും