മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി നിലമ്പൂർ എംഎൽഎ പി.വി.അൻവറിന് വക്കീൽ നോട്ടിസ് അയച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് നൽകിയ പരാതിക്കത്തിലെ ആരോപണങ്ങളിലാണ് വക്കീൽ നോട്ടിസ് അയച്ചിരിക്കുന്നത്. P. Shashi sent a lawyer notice to PV Anwar
ശശിക്കെതിരായ ആരോപണങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് വക്കീൽ നോട്ടിസിൽ ആവശ്യപ്പെടുന്നത്.
പല ആരോപണങ്ങളും ശശിയെ അപകീർത്തിപ്പെടുത്താനായി ബോധപൂർവം പ്രസ്താവിച്ചതാണ്. പരാതികളിലും ഉന്നയിച്ച എല്ലാ ആരോപണങ്ങളും പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും ആരോപണം ഉടൻ പിൻവലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും വക്കീൽ നോട്ടിസിൽ പറയുന്നു.
ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. പൊതുസമ്മേളനങ്ങളിലും വാർത്താസമ്മേളനങ്ങളിലും ഉന്നയിച്ച ആരോപണങ്ങളും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നൽകിയ പരാതിയിലെ ആരോപണങ്ങളും കളവാണ്. അതെല്ലാം നിഷേധിക്കുന്നതായും നോട്ടിസിൽ പറയുന്നു.