ഡബിൾ ഡെക്കർ ഇലക്ട്രിക് ബസുകൾക്കായി കെഎസ്ആർടിസി ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിച്ചു. തിരുവനന്തപുരം നഗരത്തിലെ കാഴ്ചകൾ കാണാൻ ഏർപ്പെടുത്തിയ കെഎസ്ആർടിസി ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് സർവീസിന്റെ ബുക്കിംഗ് ആണ് ആരംഭിച്ചിരിക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 3:00 മണി മുതൽ രാത്രി 10:00 മണി വരെ ഓരോ മണിക്കൂർ ഇടവേളകളിലാണ് ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ സർവീസുകൾ ലഭ്യമാകുന്നത്. ഡബിൾ ഡെക്കർ ഇലക്ട്രിക് ബസിൻ്റെ മുകളിലെ ഡെക്കിന് 200 രൂപയും താഴത്തെ ഡെക്കിന് 100 രൂപയുമാണ് ടിക്കറ്റ് വില. മറ്റ് KSRTC ടിക്കറ്റുകൾ www.onlineksrtcswift-ൽ ബുക്ക് ചെയ്യുന്നതുപോലെ. ente ksrtc neo oprs വെബ്സൈറ്റ് വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഒരു ബുക്കിങ്ങിൽ പരമാവധി ആറ് സീറ്റുകൾ മാത്രമാണ് സെലക്ട് ചെയ്യാൻ കഴിയുന്നത്.
സീറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യേണ്ട സ്റ്റെപ്പുകൾ
- https://www.onlineksrtcswift.com/ എന്ന വെബ്സൈറ്റിൽ ലോഗ് ഇൻ ചെയ്യുക
- സെർച്ച് ഓപ്ഷനിൽ Starting from- CITY RIDE Going to EastFort” എന്ന് ടൈപ്പ് ചെയ്യുക. തീയതി തെരഞ്ഞെടുത്ത ശേഷം Search Buses ക്ലിക്ക് ചെയ്യുക അവിടെ തെരഞ്ഞെടുത്ത തീയതിയിലെ ഷെഡ്യൂൾ ട്രിപ്പുകൾ കാണിക്കുന്നതാണ്.
- നൽകിയിട്ടുള്ള ട്രിപ്പുകളിൽ (Time Slot )”Select seat” ബട്ടൺ ക്ലിക്ക് ചെയ്യുക. ആവശ്യമായ സീറ്റുകൾ തെരഞ്ഞെടുത്ത ശേഷം ” Provide Passenger details” ക്ലിക്ക് ചെയ്ത് ബുക്കിങ് പേജിലേക്ക് കടക്കുക
- യാത്രക്കാരുടെ പേരും മറ്റ് വിവരങ്ങളും പൂരിപ്പിച്ച് Proceed to payee details ക്ലിക്ക് ചെയ്ത് പെയ്മെന്‍റ് പൂർത്തീകരിക്കുക.