പാലക്കാട് കുത്തനൂരില്‍ സൂര്യാഘാതമേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. കുത്തനൂര്‍ പനയങ്കം സ്വദേശി ഹരിദാസന്‍ ആണ് മരിച്ചത്. വീടിനു സമീപത്തായാണ് ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ ഹരിദാസന്റെ മൃതദേഹം കണ്ടെത്തിയത്. സൂര്യാതപമേറ്റാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. അമിതമായി മദ്യപിച്ച ശേഷം വീടിന് സമീപത്ത് വെയിലത്ത് കിടക്കുകയായിരുന്നുവെന്നും ഈ സമയത്ത് കടുത്ത ചൂടിൽ സൂര്യതാപമേറ്റാണ് മരണം സംഭവിച്ചതെന്നും പൊലീസ് പറയുന്നു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പാലക്കാട് അട്ടപ്പാടിയിലും സമാന സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. അട്ടപ്പാടിയിൽ മദ്യലഹരിയിൽ കിടന്നയാളാണ് കൊടും ചൂടിൽ നിർജ്ജലീകരണം മൂലം മരിച്ചത്. ഷോളയൂർ ഊത്തുക്കുഴി സ്വദേശി ശെന്തിൽ (50) ആണ് മരിച്ചത്.
